Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലേറ്റവുമധികം പേര്‍ അനുഭവിക്കുന്ന പ്രശ്നമാണ് കഴുത്ത് വേദന.ജോലിസ്ഥലങ്ങളിലും വീട്ടിലുമെല്ലാം അതൊരു പതിവ് പരാതിയാണ്. ജീവിതശൈലിയിലും സൗകര്യങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ മുലം ഇന്ന് കഴുത്ത് വേദനക്കാരുടെ എണ്ണം കുടുകയാണ്.കമ്പ്യൂട്ടർ അധിഷ്ഠിത ജോലികളുടെ വ്യാപനം, ദൈനംദിന ജോലികളിലെ വര്‍ധന, നിരന്തരമായ മാനസിക പിരിമുറുക്കം, വ്യയാമരഹിതമായ ജീവിത രീതി, അപകടങ്ങളുടെ ആധിക്യം തുടങ്ങിയവയെല്ലാം കഴുത്ത് വേദന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴുത്ത് വേദനകളില്‍ അധികവും ഗുരുതരമായവയല്ല. എന്നാല്‍, ചിലപ്പോള്‍ കഴുത്ത് വേദന ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയാവാം. കഴുത്തിലെ പേശികള്‍ക്കും ചലനവള്ളികള്‍ക്കും അമിതായാസമുണ്ടാക്കുന്ന പ്രവൃത്തികളാണ് സാധാരണ കഴുത്ത് വേദനയുടെ കാരണം. തെറ്റായ ശരീര നിലയിലുള്ള ഇരിപ്പ്, കിടത്തം, ദീര്‍ഘനേരം ഒരേനിലയിലുള്ള അധ്വാനം തുടങ്ങിയവയൊക്കെ കഴുത്തിലെ പേശികളെ ആയാസപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യും.
പേശികളുടെ സങ്കോചം കുറക്കാനുള്ള മരുന്നുകള്‍, വേദനയുള്ള ഭാഗത്ത് ചൂടുപിടിപ്പിക്കല്‍, വേദന സംഹാരികള്‍ തുടങ്ങിയവ പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ഉപകരിക്കും. എന്നാല്‍ ഫിസിയോതെറപ്പി, പ്രത്യേക രീതിയിലുള്ള വ്യായാമം എന്നിവ കൂടുതല്‍ ഗുണംചെയ്യും. അപൂര്‍വ അവസരങ്ങളില്‍ ശസ്ത്രക്രിയയും വേണ്ടിവന്നേക്കാം. വേദനയെ എന്നന്നേക്കുമായി അകറ്റാനുള്ള ചില എളുപ്പ മാർഗ്ഗങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയെന്ന് നോക്കാം…
കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കുറയ്ക്കുക. കണ്ണുകള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിനുനേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം. നിലവില്‍ അധികപേരും മോണിറ്ററിനനുസരിച്ച് കുനിഞ്ഞിരുന്ന് ജോലിചെയ്യുന്നവരാണ്. ഈ ശീലം നിര്‍ബന്ധമായും മാറ്റുക.
കുനിഞ്ഞിരിക്കാതെ എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശീലിക്കുക. വായിക്കുമ്പോഴും കുനിഞ്ഞിരിപ്പ് ഒഴിവാക്കുക.
ഒരേ ഇരിപ്പില്‍ അധികസമയം തുടരാതിരിക്കുക. ദീര്‍ഘനേരം ജോലിചെയ്യേണ്ടി വരുമ്പോള്‍ ഇടക്കിടക്ക് (ചുരുങ്ങിയത് ഓരോ മണിക്കൂറിലും) എഴുന്നേറ്റ് നടക്കുകയും കഴിയുമെങ്കില്‍ കഴുത്തിന് ലഘുവായ വ്യായാമം നല്‍കുകയും ചെയ്യുക.
ജോലിക്കിടയില്‍ കഴുത്തിനും തോളിനുമിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദീര്‍ഘനേരം സംസാരിക്കുന്ന രീതിയും അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്. ഇതും കഴുത്തുവേദനക്ക് കാരണമാവും.
വിരലുകള്‍ കൊണ്ട് അമര്‍ത്തി നമുക്ക് ഒരു ദിവസം കൊണ്ടുതന്നെ കഴുത്ത് വേദന മാറ്റാന്‍ കഴിയും. കഴുത്തിലെ രണ്ടാമത്തെ മടക്കിന് മുകള്‍ ഭാഗത്ത് (ആദ്യത്തെ മടക്കിന് താഴെ) കഴുത്തിന്റെ റിഫ്‌ളക്‌സ് പോയന്റാണ്. അവിടെ തള്ളവിരല്‍ കൊണ്ടും നഖംകൊണ്ടും രണ്ട് മിനിറ്റ് നേരം അക്യു എടുക്കണം. രണ്ട് തള്ളവിരലുകള്‍ ഉപയോഗിച്ചും ഇത് ചെയ്യുക. എവിടെയാണ് വേദന തോന്നുന്നത് അവിടെ കൂടുതല്‍ നേരം അമര്‍ത്തണം.
ഉയരം കുറഞ്ഞ തലയിണ കിടക്കുമ്പോള്‍ മാത്രം കഴുത്തിന് താങ്ങുനല്‍കുന്ന രീതിയില്‍ ഉപയോഗിക്കുക.
ജോലികള്‍ക്കിടയില്‍ അല്‍പം വിശ്രമം നല്‍കുക.
Leave a Reply