Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകര്‍ കാത്തിരുന്ന സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ 2.0 ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്നെ നായകനാകുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് ബോളിവുഡ് നടന് അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ ആദ്യ തമിഴ് ചിത്രമാണിത്.
യെന്തിരനും ഡോ. റിച്ചാര്‍ഡും നേര്‍ക്കുനേര്‍ നില്ക്കുന്ന ഫസ്റ്റ് ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കു്ന്നത് . മുംബൈയില്‍ നടന്ന ചടങ്ങില്‍ സംവിധായകന് ശങ്കര്‍ രജനികാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്സണ്, എ ആര് റഹ്മാന് എന്നിവര്‍ പങ്കെടുത്തു. ബോളിവുഡില്‍ നിന്ന് സംവിധായകന് കരണ്‍ ജോഹറും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വേദിയിലേക്കെത്തിയ സല്മാന് ഖാന് എ്ല്ലാവരെയും ഞെട്ടിച്ചു. ആരും ക്ഷണിച്ചിട്ടല്ല താന്‍ വന്നതെന്നും തമിഴ് സൂപ്പര്‍സ്റ്റാറിനെ ഒന്നു കാണാന്‍ വന്നതാണെന്നുമുള്ള സല്‍മാന്റെ വാക്കുകള്‍ ആരാധകരെ ആവേശത്തിലാക്കി.
സല്മാന് സമ്മതമാണെങ്കില്‍ നാളെ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രജനികാന്ത് പറഞ്ഞു.
അക്ഷയ്യുടെ കഥാപാത്രത്തിന്റെ രൂപം നേരത്തെ പുറത്തുവിട്ടിരുന്നു. ചെകുത്താന്റെ പുതിയ മുഖം എ്ന്ന പേരില്‍ അക്ഷയ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.
എസ് ശങ്കറാണ് സയന് ഫിക്ഷന്‍ ചിത്രം 2.0 സംവിധാനം ചെയ്യുന്നത്. ഡോ. വസീഗരനായും ചിട്ടിയായും രജനികാന്ത് തന്നെയെത്തും. ഡോ. റിച്ചാര്‍ഡ് ആയും ബ്ലാക്ക് ക്രോ ആയുമാണ് അക്ഷയ് കുമാര്‍ വേഷമിടുക. എ ആര് റഹ്മാനാണ് സംഗീതം. 350 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2010ല്‍ പുറത്തിറങ്ങിയ എന്തിരനില്‍ രജനീകാന്തും ഡാനിയും ഐശ്വര്യ റായുമാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ആദ്യഭാഗത്തെക്കാള്‍ വലിയ വിസ്മയങ്ങളാകും 2.0 പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
അയണ്മാന്, അവഞ്ചേഴ്സ് എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ക്കായി റോബോട്ടുകളെ നിര്‍മിച്ച ലെഗസി എഫക്ട്സ് 2.0യുമായി സഹകരിച്ചിട്ടുണ്ട്. ട്രാന്സ്ഫോമേഴ്സിവലെ തീ പാറുന്ന സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച കെന്നി ബേറ്റ്സാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം ദീപാവലിക്ക് 2.0 പ്രദര്‍ശനത്തിനെത്തും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലസ് ചെയ്യും.
Leave a Reply