Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 5:45 am

Menu

Published on December 1, 2016 at 10:32 am

ചാനല്‍ ചര്‍ച്ചയ്ക്കിടെ പങ്കെടുത്തയാളുടെ ഷര്‍ട്ടിന് കുത്തിപിടിച്ച് ഖുശ്ബു;പരിപാടിക്കെതിരെ ആഞ്ഞടിച്ച്‌ രഞ്ജിനി…!!

ranjini-facebook-post-against-channel-shows-which-discussing-family-issues

നടി ഖുശ്ബു അവതാരകയായ കുടുംബ കൗണ്‍സിലിങ്ങ് പരിപാടിക്കെതിരെ ആഞ്ഞടിച്ച് നടിയും അഭിഭാഷകയുമായ രഞ്ജിനി രംഗത്ത്.തമിഴ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന നിജങ്കള്‍ എന്ന ഷോ നടക്കുന്നതിനിടയില്‍ നടി ഖുശ്ബു പരിപാടിയില്‍ വന്നയാളുടെ ഷര്‍ട്ടിനു പിടിച്ച്‌ ചീത്തവിളിക്കുന്ന ഫോട്ടോകള്‍ സഹിതം നല്‍കിയാണ് രഞ്ജിനി തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്.
ഇത്തരത്തിലുള്ള പരിപാടികളില്‍ അവതാരകരായെത്തുന്ന പല നടിമാരും ഉപദേശം നല്‍കാന്‍ അര്‍ഹതയുള്ളവര്‍പോലും അല്ലെന്നും രഞ്ജിനി തന്റെ ഫേസ്ബുക് േപാസ്റ്റില്‍ പറയുന്നു

രഞ്ജിനിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം…

കൗണ്‍സിലിങ് എന്ന പേരില്‍ വിവിധ ഭാഷകളിലെ ചാനലുകളില്‍ നടക്കുന്ന പരിപാടികള്‍ ലജ്ജാവഹമാണ്. സണ്‍ടിവിയില്‍ ടെലികാസ്റ്റ് ചെയ്തുവരുന്ന നിജങ്കള്‍ എന്ന പരിപാടിയില്‍ നിന്നുള്ള ക്ലിപുകള്‍ ആണിത്. നടി ഖുശ്ബു പരിപാടിയില്‍ വന്നയാളുടെ ഷര്‍ട്ടില്‍പിടിച്ച്‌ ഉറക്കെ ഷൗട്ട് ചെയ്യുന്നു. ഇതാണോ കൗണ്‍സിലിങ്? ഇതു ഭീഷണിയും ആക്രമണവും അധിക്ഷേപവും ലിംഗവിവേചനവും ചൂഷണവുമൊക്കെയാണ്. ദയവുചെയ്ത് ജനങ്ങള്‍ ഇത്തരം പരിപാടികളില്‍ ബലിയാടുകളാവരുത്. ഇതു നിങ്ങളെ സഹായിക്കുകയല്ല ചെയ്യുന്നത് മറിച്ച്‌ നിങ്ങളുടെ കുടുംബത്തെയാകെ പൊതുമധ്യത്തില്‍ തരംതാഴ്ത്തുകയാണ്, എന്നിട്ട് ചാനലുകള്‍ നിങ്ങളിലൂടെ പണം ഉണ്ടാക്കുന്നു.

വളരെ ദുഃഖത്തോടെ തന്നെ പറയട്ടെ ഈ പരിപാടികള്‍ അവതരിപ്പിക്കുന്ന ചില നടികള്‍ പരിപാടിയിലെത്തുന്ന സാധാരണക്കാര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ പോലും അര്‍ഹതയുള്ളവരല്ല. ഇത്തരം സാഹചര്യങ്ങളില്‍ കൗണ്‍സിലിങ് ഓര്‍ഗനൈസേഷനുകളെ സമീപിക്കുക അവിടങ്ങളില്‍ കോടതിയില്‍ എത്തുന്നതുവരെ ചിലവുകളും തീര്‍ത്തും സൗജന്യമാണ്. കോടതിക്കു മുന്നില്‍ എത്തുംമുമ്ബ് ഖുശ്ബു ഇയാളോട് പരസ്യമായി ക്ഷമ ചോദിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News