Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 16, 2025 2:35 am

Menu

Published on December 6, 2016 at 4:28 pm

ഗ്രീന്‍ ടീ കുടിച്ചാല്‍ രണ്ടുണ്ട് കാര്യം….

green-tea-helps-ease-kidney-damage

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഔഷധഗുണങ്ങളുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് ഗ്രീന്‍ ടീ. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരുടെ ഇഷ്ടപാനീയം എന്നാണ് ഗ്രീന്‍ ടീ അറിയപ്പെടു്‌നനത് തന്നെ.എന്നാല്‍ തടി കുറയ്ക്കും വയറും കുറയ്ക്കും എന്നിവയെല്ലാം വാസ്തവമാണെങ്കിലും പലപ്പോഴും ഇതില്‍ കൂടുതല്‍ ഗുണങ്ങള്‍ ഗ്രീന്‍ ടീയ്ക്കുണ്ട്. എന്നാല്‍ ഗ്രീന്‍ ടീയ്ക്കുള്ള മറ്റൊരു ഗുണമാണ് വൃക്കകളുടെ തകരാര്‍ മാറ്റാന്‍ കഴിയും എന്നത്.എയിംസ് ഗവേഷകരാണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.ഏകദേശം 30 ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കു ഇടയിലാണ് പഠനം നടത്തിയത്.

അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നത് ഗ്രീന്‍ടീയിലെ എപ്പിഗാലോകറ്റേകിന്‍ ആണ്. ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

weight

വൃക്കരോഗം തടയാന്‍ എത്രത്തോളം ഫലപ്രദമാകും എന്നതായിരുന്നു സംശയം. എന്നാല്‍ വൃക്കരോഗത്തെ വളരെ ഫലപ്രദമായി തന്നെ ഗ്രീന്‍ ടീ സഹായിക്കുന്നു.

kidney-disease

എന്നാല്‍ ഗ്രീന്‍ ടീ കഴിയ്ക്കുന്നത് ഭക്ഷണത്തിന് ഉടന്‍ വേണ്ട. ഇത് ദഹനക്കേടിന് കാരണമാകുന്നു. 40 മിനിട്ടിന് ശേഷം ഗ്രീന്‍ ടീ കഴിയ്ക്കാം.

stomach

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അത് തന്നെയാണ് ഗ്രീന്‍ടീയുടെ പ്രത്യേകത. എന്നാല്‍ ദിവസവും മൂന്ന് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് ദോഷം ചെയ്യും.

green-tea

ഒരിക്കലും വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കരുത്. ഇത് വയറിന്റെ ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News