Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on December 16, 2016 at 9:43 am

ഏറെ കൊട്ടിഘോഷിച്ചിട്ടും ദിലീപും കാവ്യയും ചലച്ചിത്രമേളയ്ക്ക് വരാതിരുന്നത്ആള്‍ക്കാരെ ഭയന്നിട്ടോ?

dileep-kavya-give-iffk-a-miss

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവ ദമ്പതികളായ കാവ്യയും ദിലീപും വരുന്നു എന്ന വാര്‍ത്ത നവ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണ്. വിവാഹ ശേഷം കാവ്യയും ദിലീപും പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായത്..അടൂറിന്റെ 25 ആമത്തെ ചിത്രമായ പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഇരുവരുടെയും ഒരുമിച്ചുള്ള സിനിമ കൂടിയായിരുന്നു ഇത്, എന്നാല്‍ മേളയില്‍ ഇരുവരും വന്നില്ല.

dileep---kavya

കാവ്യയും ദിലീപും വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയില്‍ ഈ വാര്‍ത്തയ്ക്ക് ഏറെ ശ്രദ്ധ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ കാവ്യയും ദിലീപും മേളയില്‍ എത്തിയില്ല.

Kavya Madhavan

ദിലീപിന് ഷൂട്ടിങ് തിരക്കഥായത് കൊണ്ടാണ് അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നത് എന്നാണ് ഔദ്യോഗിക വിവരം. സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണത്രെ ദിലീപ്. ലൊക്കേഷനില്‍ നിന്ന് കൃത്യസമയത്ത് എത്തപ്പെടാന്‍ ദിലീപിന് കഴിഞ്ഞില്ല.എന്നാല്‍ ആള്‍ക്കൂട്ടത്തെ ഭയന്നാണ് ഇരുവരും എത്താതിരുന്നതെന്ന് വാര്‍ത്തയുണ്ട് .

dileep---kavya

വിവാഹ ശേഷം സോഷ്യല്‍മീഡിയയിലും ഇരുവരേയും കുറിച്ച് വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.ഏതായാലും ഇരുവരും നാട്ടിലുണ്ടെങ്കിലും ഇതുവരെ ഒരുമിച്ച് പൊതുപരിപാടിയിലൊന്നും പങ്കെടുത്തിട്ടില്ല.അടുത്തൊന്നും അതുണ്ടാവില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Loading...

Comments are closed.

More News