Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 4:08 pm

Menu

Published on December 19, 2016 at 4:31 pm

എന്നെയും കുടുംബത്തെയും അപമാനിച്ചു…. വ്യാജ വിവാഹ വാർത്ത പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ഭാവന

bhavan-may-take-legel-actions-on-the-fake-news-about-her-marriage

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നടി ഭാവന.വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളത്തിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെതിരെ കോടതിയില്‍ പോകുമെന്നു ഭാവന പറഞ്ഞു.

സോഷ്യല്‍മീഡിയ വഴി വാര്‍ത്ത പ്രചരിച്ചവര്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കും.ഇത്തരം വാര്‍ത്തകള്‍ വരുന്നതില്‍ ദുഖമുണ്ടെന്നും സത്യാവസ്ഥ മനസിലാക്കാതെ ആരും ഷെയര്‍ ചെയ്യരുതെന്നും ഭാവന പറഞ്ഞു.മലയാളത്തിലെ പല പ്രമുഖ വെബ്‌സൈറ്റുകളും ഈ വാര്‍ത്ത നല്‍കിയിരുന്നു.

കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയെ വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത.രണയവിവാഹമാണെന്നും വരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഭാവന അറിയിച്ചിരുന്നത്. കൂടാതെ റജിസ്ട്രര്‍ വിവാഹമായിരിക്കും തങ്ങളുടേതെന്നും ഭാവന പറഞ്ഞിരുന്നതായാണ് വാര്‍ത്തകളുണ്ടായിരുന്നത്.തനിക്ക് പ്രണയമുണ്ടെന്നും അതു വീട്ടുകാര്‍ക്ക് അറിയാമെന്നും ഭാവന നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ വിവാഹത്തെ കുറിച്ച് നടി ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ല.പ്രണയിക്കാത്തവരായി ആരുമില്ല. പക്ഷേ പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കണമെന്ന കാര്യത്തില്‍ തനിക്കൊരു നിര്‍ബന്ധവുമില്ലെന്ന് ഭാവന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇപ്പോള്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്ത വ്യാജമെന്നാണ് നടി പറയുന്നത്‌. ഹണി ബീ 2 വിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News