Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്ത് സോഷ്യൽമീഡിയ വന്‍തോതില്‍ ചര്‍ച്ച ചെയ്ത താരവിവാഹമാണ് ദിലീപിന്റെയും കാവ്യയുടെയും. ഇരുവരുടെയും രണ്ടാം വിവാഹം എന്നതിലപ്പുറം ദീര്‍ഘകാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്തകളുടെ സ്ഥിരീകരണം കൂടിയായിരുന്നു അത്.
വിവാഹം കഴിഞ്ഞ് നേരെ ദുബായിലേക്ക് പോയ ദമ്പതികള്‍ ഹണിമൂണ്‍ ആഘോഷത്തിനുമപ്പുറം ആരാധകരിലും മാധ്യമങ്ങളിലും നിന്ന് ഒളിച്ച് ഓടുക കൂടിയായിരുന്നു. ഇപ്പോള്‍ എല്ലാം ആറിത്തണുത്ത ശേഷം ഇരുവരെ തിരിച്ചെത്തി. വിവാഹശേഷം കാവ്യ ആദ്യമായി തന്റെ മനസ് തുറന്നു.

ദിലീപുമായി താന്‍ ഒന്നിക്കണമെന്നത് തങ്ങളെ രണ്ട് പേരെയും സ്നേഹിക്കുന്നവരുടെ ആഗ്രഹമായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശിമാര്‍ വരെ അതാഗ്രഹിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒരാഴ്ച മുമ്പായിരുന്നു പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. തലേദിവസം മാത്രമാണ് അടുത്ത ബന്ധുക്കളെ വിവാഹത്തിന് ക്ഷണിച്ചത്. ജാതകം നോക്കിയിരുന്നു. നല്ല പൊരുത്തം ഉണ്ട്.

ജാതകം ചേര്‍ന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. വിവാഹമറിഞ്ഞ് ആളുകള്‍ കൂടുമോയെന്നത് കൊണ്ടാണ് എല്ലാം രഹസ്യമായി വച്ചത്. ക്ഷണിച്ചവരാരും വാര്‍ത്ത പുറത്ത് വിട്ടുമില്ല. തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. തന്നെയും സിനിമയെയും തിരിച്ചറിയുന്നവര്ക്കൊപ്പമായിരിക്കണം ഇനി ജീവിക്കാന്‍ എന്ന തീരുമാനിച്ചിരുന്നു. ദിലീപ് എന്ന നടനെക്കാള്‍ ആ വ്യക്തിയെയാണ് താന്‍ ബഹുമാനിക്കുന്നത്. ബന്ധങ്ങള്‍ക്ക് അദ്ദേഹം വലിയ വില കൊടുക്കുന്നുണ്ട്. താന്‍ വീണ്ടും വിവാഹം കഴിയ്ക്കണമെന്ന് അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. അവര്‍ പല വിവാഹാലോചനകളും കൊണ്ടു വന്നു. അവസാനം ദിലീപേട്ടനില്‍ എത്തി.
ദൈവനിശ്ചയമാണിതെല്ലാം. തനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ചെയ്തിട്ടുളളൂ. തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും കാവ്യ വ്യക്തമാക്കുന്നു.
Leave a Reply