Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ നായകന് എം.എസ് ധോണിക്ക് പകരം ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തന്നെ ഏകദിന-ട്വന്റി20 നായകനായി തെരഞ്ഞെടുത്തു.
ധോണി വിക്കറ്റ് കീപ്പറായി ടീമില്‍ തുടരും. ഏറെ നാളുകള്‍ക്ക് ശേഷം യുവരാജ് സിംഗ് ഏകദിന-ട്വന്റി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ആശിഷ് നെഹ്റയും സുരേഷ് റെയ്നയും ട്വന്റി20 ടീമില്‍ ഇടം നേടി. സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദാണ് ടീമിനെ പ്രഖ്യാപിച്ചത്.
ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയ്ക്കും അമിത് മിശ്രയ്ക്കും കേദാര്‍ ജാദവിനും ട്വന്റി20 ടീമില്‍ ഇടം നേടാനായില്ല. ഡല്‍ഹിയുടെ കൗമാര താരം റിഷബ് പന്ത് ട്വന്റി20 ടീമിലുണ്ട്. പരിശീലന മൽസരങ്ങൾക്കുള്ള ടീമിൽ മലയാളി താരം സഞ്ജു വി. സാംസണും ഇടം ലഭിച്ചിട്ടുണ്ട്.
ഈ മാസം 15നാണ് ഇംഗ്ലണ്ടിനെതിരെ ഏകദിന, ട്വന്റി20 പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഏകദിന ടീം. കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, എം.എസ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ട്വന്റി20 ടീം: കെ.എല്‍ രാഹുല്‍, മന്ദീപ് സിംഗ്, വിരാട് കോഹ്ലി, എം.എസ് ധോണി, മനീഷ് പാണ്ഡെ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.
Leave a Reply