Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 9, 2017 at 10:35 am

ഷാരൂഖ് ലൈംഗിക പങ്കാളിയോ? കരണ്‍ ജോഹറിന് ചിലത് പറയാനുണ്ട്

karan-johar-on-shahrukh-khan-gossip-open-talk

 

ബോളിവുഡ് താരം ഷാരൂഖ് ഖാനെയും ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറിനെയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. തന്നെക്കുറിച്ച് എന്ത് എഴുതിയാലും കരണ്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോഴിതാ തന്‍റെ ലൈംഗിക താല്‍പ്പര്യങ്ങളെക്കുറിച്ചും ഷാരൂഖ് ഖാനെയും തന്നെയും ചേര്‍ത്തുള്ള അപവാദങ്ങളെക്കുറിച്ചും ഒടുവില്‍ കരണ്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. പൂനം സക്സേനയുടെ സഹായത്തോടെ എഴുതിയ ‘അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന ജീവചരിത്രത്തിലാണ് കരണ്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

കരണും ഷാരൂഖും ലൈംഗികപങ്കാളികളാണെന്ന വാര്‍ത്തകള്‍ ഒരു കാലത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

തന്‍റെ ലൈംഗികതയെക്കുറിച്ച് പ്രസംഗിച്ചു നടക്കേണ്ട ആവശ്യം തനിക്കില്ലെന്ന് കരണ്‍ പറയുന്നു. തന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. അതിനെക്കുറിച്ച് തുറന്നു പറയണമെങ്കില്‍ പോലും താന്‍ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ലെന്നും അതുമതി ജയിലിലാകാനെന്നും കരണ്‍ ജിവചരിത്രത്തില്‍ പറയുന്നു.

ഞാന്‍ ചിലപ്പോള്‍, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവര്‍ഗാനുരാഗിയോ ഭിന്നലൈംഗീകതയുളള വ്യക്തിയോ ആകാം. അതൊക്കെ എന്‍റെ മാത്രം കാര്യങ്ങളാണ്, കരണ്‍ വ്യക്തമാക്കുന്നു.

ഒറ്റയ്ക്കു ജീവിയ്ക്കുന്നതിനാല്‍ താന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നതില്‍ തനിക്ക് വിഷമം ഇല്ല. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പറഞ്ഞ് നൂറു കണക്കിന് സന്ദേശങ്ങള്‍ ദിവസവും വരാറുണ്ട്. അതൊക്കെ ചിരിച്ചു തള്ളാന്‍ താന്‍ പഠിച്ചു കഴിഞ്ഞുവെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു.

തന്നെയും ഷാരൂഖിനെയും ചേര്‍ത്ത് കുറച്ചു കാലങ്ങളായി ഗോസിപ്പുകളുണ്ട്. ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ അവതാരകന്‍ അതെക്കുറിച്ച് ചോദിച്ചു. സത്യത്തില്‍ അത് കേട്ടപ്പോള്‍ എന്‍റെ ഹൃദയം തകര്‍ന്നുപോയി. കടുത്ത ദേഷ്യമാണ് തോന്നിയത്. ‘സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക’ എന്ന മറുചോദ്യമാണ് ഞാന്‍ അയാളോട് ചോദിച്ചത്, കരണ്‍ പറഞ്ഞു.

ആളുകള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നു. എനിക്ക് ഷാരൂഖ് ഒരു പിതാവിനെപ്പോലെയോ മുതിര്‍ന്ന സഹോദരനെപ്പോലെയോ ആണ്. എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളൂവെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Comments are closed.

More News