Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 9, 2017 at 11:04 am

മോഹന്‍ലാല്‍ ഭീമനാകുന്നു 600 കോടി മുതൽമുടക്കിൽ എംടിയുടെ ‘രണ്ടാമൂഴം’ ഒരുങ്ങുന്നു

mohanlal-to-act-mt-vasudevan-nairs-randamoozham-600-crore-budget-film

കൊച്ചി എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനെ അവതരിപ്പിക്കുന്ന രണ്ടാമൂഴം ഒരുങ്ങുന്നു. 600 കോടി രൂപ മുതല്‍മുടക്കില്‍ ചിത്രം ഒരുങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

രണ്ട് ഭാഗങ്ങളായാകും രണ്ടാമൂഴം എത്തുകയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാണ് ചിത്രം സംവിധാനം ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മലയാള മനോരമ ചാനലിന്‍റെ ന്യൂസ്മേക്കര്‍ സംവാദത്തിലായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മലയാളത്തിന് പുറമെ ബഹുഭാഷാ സിനിമയായി ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും രണ്ടാമൂഴം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്‍. സിനിമയുടെ ഇംഗ്ലീഷ് പതിപ്പും ഉണ്ടായേക്കും.

എം.ടിയുടെ തന്നെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ രണ്ടാമൂഴം ഒരുക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

കൂടാതെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം തന്‍റെ മനസിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നോട്ട് നിരോധന വിഷയത്തിലടക്കം സ്വീകരിച്ച വിവാദ നിലപാടുകളെ പറ്റിയും ബ്ലോഗിനെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.

Loading...

Comments are closed.

More News