Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:45 am

Menu

Published on January 9, 2017 at 12:21 pm

ധോണി സ്വയം ഒഴിഞ്ഞതോ അതോ…….

ms-dhoni-did-not-give-up-india-captaincy-he-was-asked-to-go

 

ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിഞ്ഞത് സ്വന്തം തീരുമാന പ്രകാരമല്ലെന്നും അദ്ദേഹത്തെ അതിന് സെലക്ടര്‍മാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച സെപ്തംബറില്‍ തന്നെ ധോണിയെ മാറ്റാനുള്ള കരുനീക്കം ബി.സി.സി.ഐ. ആരംഭിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന അജണ്ട.

അതിന് തടസമായിരുന്നത് ഇപ്പോള്‍ 35 വയസ്സുള്ള ധോണിയായിരുന്നു. ലോകകപ്പോടെ ധോണിക്ക് 39 വയസ്സാകും. അതുകൊണ്ട് അതിന് മുന്‍പ് തന്നെ പുതിയ നായകനെ സജ്ജനാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.സി.സി.ഐ പ്രതിനിധികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് കഴിഞ്ഞയാഴ്ച നാഗ്പുരില്‍ വെച്ച് ധോണിയെ കണ്ടിരുന്നു. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡ് – ഉത്തരാഖണ്ഡ് സെമിഫൈനല്‍ മത്സരത്തിനിടെയായിരുന്നു ഇത്. ഇതിനു ശേഷമാണ് നാടകീയമായി ധോണിയുടെ രാജി തീരുമാനം ബി.സി.സി.ഐ തന്നെ പ്രഖ്യാപിക്കുന്നത്.

അതേസമയം സമാനമായ ആരോപണവുമായി ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മയും രംഗത്തെത്തിയിട്ടുണ്ട്. ബി.സി.സി.ഐയുടെ കടുത്ത സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് ധോണി നായക സ്ഥാനം രാജിവച്ചതെന്നാണ് ഇദ്ദേഹത്തിന്‍റേയും ആരോപണം. ധോണി പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല ഇതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി.സി.സി.ഐ അധികൃതരോ, ധോണിയോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജനുവരി നാലിനാണ് ധോണി ഏവരേയും ഞെട്ടിച്ചുകൊണ്ട് ടീമിന്‍റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് വിരാട് കോഹ്ലിയെ ഇന്ത്യയുടെ ഏകദിന-ട്വന്‍റി20 ടീം നായകനായി പ്രഖ്യാപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News