Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 7:39 am

Menu

Published on January 12, 2017 at 2:13 pm

ഇന്ന് റിലീസ് ചെയ്ത ഭൈരവയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

vijay-movie-bairavaa-leacked-tamil-rockers-website

ചെന്നൈ:  ഇന്ന് റിലീസ് ചെയ്ത വിജയ് ചിത്രം ഭൈരവയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിള്‍ റോക്കേഴ്സ് എന്ന വെബ്‌സൈറ്റിലാണ് സിനിമ അപ്ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെയും നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഈ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.

ചിത്രം പുറത്തിറങ്ങുന്ന ദിവസം തന്നെ വ്യാജപതിപ്പുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ തമിള്‍റോക്കേഴ്സിന്റെ ഭീഷണി ഉണ്ടായിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവരുടെ വെല്ലുവിളി. നേരത്തെ പുലിമുരുകന്റെ വ്യാജന്‍ പുറത്തിറക്കിയ സംഭവത്തില്‍ തമിള്‍റോക്കേഴ്‌സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റെയ്ഡ് നടത്തുകയും നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു.

മുന്‍പ് കബാലിയുടെ നിര്‍മ്മാതാവിനെ വെല്ലുവിളിച്ച് ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ തിയേറ്റര്‍ കോപ്പി പുറത്തുവിടുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. കേരളത്തിലെ 206 ഓളം തീയേറ്ററുകളിലാണ് ഇന്ന് ഭൈരവ റിലീസ് ചെയ്തിരിക്കുന്നത്. ഭരതന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക.

Loading...

Leave a Reply

Your email address will not be published.

More News