Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: നവംബര്‍ 8ലെ നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രം പുതിയ 2000 രൂപയുടെ നോട്ട് പുറത്തിറക്കിയിരുന്നെങ്കിലും പലരും ഈ നോട്ട് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.
ഇത്രയും ഉയര്‍ന്ന മൂല്യമുള്ള നോട്ടിന് ചില്ലറ കിട്ടില്ല എന്നതു തന്നെയായിരുന്നു കാര്യം. എന്നാലിപ്പോള്‍ ഒരു യൂബര്‍ യാത്രക്കാരന്റെ ട്വീറ്റ് ഈ കാര്യത്തില്‍ ഏറെ ചര്‍ച്ചയാകുകയാണ്. 2000 രൂപയുടെ നോട്ട് ചോദിച്ചു വാങ്ങുന്ന ഒരു യൂബര്‍ ടാക്‌സി ഡ്രൈവറെ കുറിച്ചാണ് കിഷ് അശോക് എന്ന ടെക്കിയുടെ ട്വീറ്റ്.
കൈയില്‍ 2000 ത്തിന്റെ നോട്ടുണ്ടോ. ഉണ്ടെങ്കില്‍ അത് മതിയെന്ന് ഈ ഡ്രൈവര്‍ തന്നോട് പറഞ്ഞു. ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ നിങ്ങള്‍ കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കാരണം ചോദിപ്പോള്‍ നിങ്ങള്‍ കാത്തിരുന്ന് കാണാനായിരുന്നു ടാക്സി ഡ്രൈവര്‍ നല്‍കിയ മറുപടി. തുടര്‍ന്ന് കാര്‍ ഒരു ടോള്‍ ബൂത്തിലെത്തിയപ്പോള്‍ ഡ്രൈവര്‍ 2000 രൂപയുടെ നോട്ട് നീട്ടി. എന്നാല്‍ ചില്ലറയില്ലാത്തതിനാല്‍ ടോള്‍ ഈടാക്കാതെ യാത്ര തുടരാന്‍ ടോള്‍ ബുത്ത് ഓപ്പറേറ്റര്‍ അനുവദിക്കുകയായിരുന്നു.
ഈ സമയത്താണ് ടോള്‍ ഒഴിവാക്കാനുള്ള ഡ്രൈവറുടെ അടവാണ് ഇതെന്ന് മനസ്സിലായതെന്നും കിഷ് അശോക് പറയുന്നു.
എന്നാല്‍ ഈ ടോള്‍ ഇളവ് യാത്രചെയ്യുന്ന യാത്രക്കാരന് ലഭിക്കുകയുമില്ല. കാരണം യൂബര്‍ ഇതിനുള്ള പണം കൂടി കൂട്ടിയാണ് ചാര്‍ജ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നവംബറില്‍ നോട്ടുകള്‍ നിരോധിച്ചിതിനു പിന്നാലെ ഡിസംബര്‍ 2 വരെ ടോള്‍ അടക്കമുള്ളവ പിരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2000ത്തിന്റെ നോട്ടുകള്‍ വിപണിയില്‍ എത്തിയതോടെ ചില്ലറ ക്ഷാമം രൂക്ഷമാണ്. 500 രൂപയുടെ നോട്ടുകള്‍ ഇറക്കി എന്ന് പറയുമ്പോഴും ഇവ ആവശ്യത്തിന് ആര്‍ക്കും ലഭിക്കുന്നില്ല.
Leave a Reply