Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 9:21 pm

Menu

Published on January 21, 2017 at 12:49 pm

ജ്യൂസും തേനും കരളിന് ദോഷം

how-consuming-more-honey-fruit-juice-may-damage-your-liver-or-worse

തേനും ജ്യൂസുകളും കൂടിയ അളവില്‍ ഉയോഗിക്കുന്നത് കരളിന് ഏറെ ദോഷം ചെയ്യുമെന്ന് പുതിയ പഠനം. ഇവ കൂടുതലായി ഉപയോഗിക്കുന്നത് കരളിന്റെ നാശത്തിനും അമിത ഭാരത്തിലേക്കും നയിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഇത്തരത്തില്‍ ജ്യൂസുകളിലും തേനിലും അടങ്ങിയിരിക്കുന്ന  ഗ്ലൂക്കോസിന് ഫ്രുക്ടോസ് എന്നാണ് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്. സാധാരണ ഗ്ലൂക്കോസ് ഗ്രൂപ്പുകളേക്കാള്‍ ഇത്തരത്തിലുള്ള ഫ്രുക്ടോസ് ഗ്രൂപ്പുകള്‍ക്ക് ഹൃദ്രോഗ, പ്രമേഹ സാധ്യതകള്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

ഒരു അമേരിക്കന്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളെയാണ് ഇത് സംബന്ധിച്ച പരീക്ഷണത്തിന് വിധേയരാക്കിയത്.

എലികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചതില്‍ ആദ്യത്തേതിന് സാധാരണ ഗ്ലൂക്കോസും രണ്ടാമത്തേതിന് ഫ്രുക്ടോസും സാധാരണ ഭക്ഷണത്തോടൊപ്പം നല്‍കി. എട്ടു മാസത്തോളം ഇത് തുടര്‍ന്നു.

തുടര്‍ന്ന് ഗ്ലൂക്കോസ് ഗ്രൂപ്പ് ഫ്രുക്ടോസ് ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ കലോറി ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇത് മാത്രമല്ല ഫ്രുക്ടോസ് ഗ്രൂപ്പിന് അദ്യത്തെ ഗ്രൂപ്പിനേക്കാള്‍ ഭാരം വര്‍ദ്ധിച്ചതായും പഠനത്തില്‍ കണ്ടെത്തി.

കൂടാതെ ഇവരില്‍ കരളിന്റെ ഭാരവും വര്‍ദ്ധിച്ചതായി കണ്ടെത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News