Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:27 am

Menu

Published on February 4, 2017 at 11:14 am

ബലൂണ്‍ പൊട്ടിക്കല്‍ ഒരു വിനോദം തന്നെ; എന്നാല്‍ ചെവിക്ക് അങ്ങനെയല്ല

beware-bursting-balloons-may-cause-hearing-loss

ജീവിതം ആസ്വദിക്കുന്നതിന്റെ കൂടെ വരുന്ന അപകടങ്ങള്‍ അത് നടന്ന് കഴിഞ്ഞല്ലാതെ ആരും അറിയാറില്ല. അത്തരത്തിലുള്ള ഒന്നാണ് ബലൂണ്‍ പൊട്ടിക്കല്‍.

ഇന്ന് മിക്ക പാര്‍ട്ടികളിലേയും ആഘോഷങ്ങളിലേയും ഒഴിവാക്കാനാകാത്ത ഒരു വസ്തുവാണ് ബലൂണ്‍. കുട്ടികളും മുതിര്‍ന്നവരുമടക്കം ഇത് പൊട്ടിച്ച് രസിക്കാറുണ്ട്. എന്നാല്‍ ഈ വിനോദം എത്രത്തോളം അപകടകരമാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

beware-bursting-balloons-may-cause-hearing-loss

ഇത്തരത്തില്‍ ബലൂണ്‍ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം കുട്ടികളുടെ കേള്‍വിശക്തി നശിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ബലൂണ്‍ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു തോക്കില്‍ നിന്ന് വെടിപൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തേക്കാള്‍ അധികമാണെന്നും ഇത് സ്ഥിരമായ കേള്‍വി തകരാറിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

beware-bursting-balloons-may-cause-hearing-loss1

കാനഡയിലെ അല്‍ബെര്‍ട്ട് സര്‍വകലാശാല ഗവേഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ബലൂണ്‍ കൊണ്ട് കളിക്കരുത് എന്നല്ല തങ്ങള്‍ പറയുന്നത്, മറിച്ച് ഒരു വിനോദത്തിന് അത് പൊട്ടിച്ച് കളിക്കരുതെന്നാണ്. ഓരോ വലിയ ശബ്ദത്തിനും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഫലങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നത്.

ബലൂണ്‍ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അളന്നപ്പോള്‍ അതിന് ശക്തിയുള്ള തോക്കില്‍ നിന്നുള്ള വെടിയൊച്ച ഒരാളുടെ ചെവിയുടെ അടുത്തു കൂടി കടന്നു പോകുമ്പോഴുണ്ടാകുന്ന ശബ്ദത്തിന് തുല്യമായിരുന്നു. ഇത് തങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

beware-bursting-balloons-may-cause-hearing-loss2

പരീക്ഷണത്തില്‍ ബലൂണ്‍ പൊട്ടുമ്പോഴുണ്ടാകുന്ന കൂടിയ ശബ്ദം 168 ഡെസിബല്‍ ആണെന്നു കണ്ടു ഇത് 12 ഗേജ് തോക്കില്‍ നിന്നുണ്ടാകുന്ന വെടിയൊച്ചയെക്കാള്‍ 4 ഡെഡിബല്‍ അധികമായിരുന്നു എന്ന് ‘കനേഡിയന്‍ ഓഡിയോളജിസ്റ്റ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നു.

പടക്കം പൊട്ടുന്ന ശബ്ദം 150 ഡെസിബെല്ലിനു മുകളിലാണ്. ബലൂണ്‍ പൊട്ടുമ്പോഴുള്ള ശബ്ദം ഇതിനും മുകളിലാണ് എന്നത് ശ്രദ്ധേയമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News