Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 1:11 pm

Menu

Published on February 9, 2017 at 11:24 am

കുട്ടികളുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നത് അമ്മയോ അതോ അച്ഛനോ?

children-intelligence-iq-mother-inherit-inheritance-genetics-genes

മാതാപിതാക്കളുടെ ജീനുകള്‍ കുട്ടികളില്‍ ഏതെല്ലാം തരത്തില്‍ സ്വാധീനമുണ്ടാക്കുന്നു എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നതാണ്. ഇപ്പോഴിതാ കുട്ടികളുടെ ബുദ്ധിയെ സ്വാധീനിക്കുന്നത് മാതാപിതാക്കളില്‍ ആരുടെ ജീനാണെന്നതിന് ശാസ്ത്രജ്ഞര്‍ക്ക് തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്.

children-intelligence-iq-mother-inherit-inheritance-genetics-genes1

കുട്ടികള്‍ എത്രത്തോളം ബുദ്ധിമാന്മാരാകുമെന്നത് തീരുമാനിക്കുന്നത് അമ്മയുടെ ജീനാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അച്ഛന്റെ ജീനിന് കുട്ടിയുടെ ബുദ്ധിശക്തിയെ യാതൊരുതരത്തിലും സ്വാധീനിക്കാന്‍ കഴിയില്ലെന്നും പഠനം പറയുന്നു.

ഡി.എന്‍.എയിലെ എക്സ് ക്രോമസോമിലാണ് ബുദ്ധിശക്തിയുടെ ജീനുള്ളത്. പുരുഷന് ഒരു എക്സ് ക്രോമസോം മാത്രമേയുള്ളൂ. എന്നാല്‍ സ്ത്രീകള്‍ക്ക് രണ്ട് എക്സ് ക്രോമസോമുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളിലൂടെ കുട്ടികളില്‍ ബുദ്ധിശക്തി പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്.

കൂടാതെ അച്ഛനില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന കോഗ്‌നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജീനുകള്‍ ചിലപ്പോള്‍ താനേ നിര്‍ജീവമാകുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നു.

‘കണ്ടീഷന്‍ഡ് ജീനുകള്‍’ എന്നറിയിപ്പെടുന്ന ഒരു വിഭാഗം ജീനുകള്‍ ചിലരില്‍ അമ്മയില്‍ നിന്ന് ലഭിച്ചാലും മറ്റു ചില കേസുകളില്‍ അച്ഛനില്‍ നിന്നു ലഭിച്ചാലും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇത്തരത്തില്‍ അമ്മയില്‍ നിന്നു ലഭിക്കുന്ന കണ്ടീഷന്‍ഡ് ജീനാണ് ബുദ്ധിശക്തിയുടെ ജീനെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

എലികളില്‍ നടത്തിയ പരീക്ഷണമാണ് ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ജനിതകമാറ്റം വരുത്തിയ എലിയില്‍ അമ്മയുടെ ജീനിന്റെ ഡോസ് അല്‍പ്പം കൂടി നല്‍കിയപ്പോള്‍ അവയുടെ തലയും തലച്ചോറും വലുതായി. അതേസമയം ശരീരം ചെറുതായി തന്നെ നിലനില്‍ക്കുന്നതായി കണ്ടു.

children-intelligence-iq-mother-inherit-inheritance-genetics-genes2

എന്നാല്‍ അച്ഛന്റെ ജീന്‍ നല്‍കിയ എലികളില്‍ വലിയ വ്യത്യാസമൊന്നും രൂപപ്പെട്ടുമില്ല. പിതാവിന്റെ ജീനുകളുള്ള കോശങ്ങള്‍ ലിബിക് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അതായത് ലൈംഗികത, ഭക്ഷണം പോലുള്ള കാര്യങ്ങള്‍ എന്നിവയില്‍.

യുക്തിചിന്ത, ചിന്ത, ഭാഷ, ആസൂത്രണം എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രല്‍ കോര്‍ടെക്സില്‍ പിതാവിന്റെ കോശങ്ങളെ കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെ മനുഷ്യന്റെ കാര്യങ്ങളില്‍ എങ്ങിനെ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നു.

children-intelligence-iq-mother-inherit-inheritance-genetics-genes3

ഇക്കാരണത്താല്‍ ഗ്ലാസ്‌കോയിലെ ഗവേഷര്‍ മനുഷ്യനെ ഇത് ഏതുതരത്തില്‍ സ്വാധീനിക്കുന്നു എന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ എലികളില്‍ നടത്തിയ പരീക്ഷണം മനുഷ്യരിലും ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അവര്‍ക്ക് ഈപഠനത്തില്‍ നിന്നും ലഭിച്ചത്.

1994 ശേഷം ജനിച്ച 14നും 22നും ഇടയില്‍ പ്രായമുളള 12,686 പേരിലാണ് ഇവര്‍ പഠനം നടത്തിയത്. വിദ്യാഭ്യാസവും വര്‍ഗവും സാമൂഹ്യ സാമ്പത്തിക സ്ഥിതിയുമെല്ലാം പരിശോധിച്ചതില്‍ നിന്നും ഇവര്‍ക്കും കണ്ടെത്താനായത് അമ്മയുടെ ഐക്യുവാണ് കുട്ടികള്‍ക്ക് ലഭിക്കുന്നതെന്നാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News