Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗലളൂരു: കളത്തിനകത്തെന്ന പോലെ പുറത്തും പരിപൂര്‍ണതയുടെ പര്യായമാണ് ടീം ഇന്ത്യയുടെ വന്മതിലെന്ന വിശേഷണമുള്ള രാഹുല്‍ ദ്രാവിഡ്. എന്നും മാന്യതയുടെ പര്യായമായിരുന്ന അദ്ദേഹം ഈ അടുത്ത് ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് പദവി നിരസിച്ചത് വാര്‍ത്തയായിരുന്നു.
ഡോക്ടറേറ്റ് വെറുതെ വേണ്ടെന്നും ഗവേഷണം നടത്തി നേടിക്കൊള്ളാമെന്നുമുള്ള ദ്രാവിഡിന്റെ നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍ താന്‍ എന്തുകൊണ്ടാണ് ഡോക്ടറേറ്റ് നിരസിച്ചതെന്ന് വ്യക്തമാക്കി ദ്രാവിഡ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അമ്മയും ഭാര്യയും എത്രത്തോളം കഠിനാധ്വാനം ചെയ്താണ് അവരിപ്പോള്‍ നില്ക്കുന്ന സ്ഥാനത്ത് എത്തിയതെന്ന് തനിക്ക് നന്നായി അറിയാമെന്നും അതുകൊണ്ടു തന്നെ അധ്വാനിക്കാതെ നേടുന്ന ഇത്തരം ബഹുമതികളോട് തനിക്ക് താല്‍പ്പര്യമില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.
55-ാം വയസിലാണ് തന്റെ അമ്മ പുഷ്പ പി.എച്ച്.ഡി ചെയ്തതും ഡോക്ടറേറ്റ് നേടിയതും. ശസ്ത്രക്രിയാ വിദഗ്ദ്ധയായ ഭാര്യ വിജേത സര്‍ജറി ബിരുദത്തിനായി ഏഴു വര്‍ഷമാണ് പഠിച്ചത്. അതുകൊണ്ടു തന്നെ എന്തെങ്കിലും നേടണമെന്ന് തോന്നുകയാണെങ്കില്‍ അത് അധ്വാനിച്ച് നേടാനാണ് തനിക്ക് ഇഷ്ടമെന്ന് ദ്രാവിഡ് പറഞ്ഞു.
എന്നാല്‍ മറ്റുള്ളവരും എന്നെപ്പോലെ തന്നെ ചിന്തിക്കണമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. തന്റെ അനുഭവം ഇങ്ങനെയൊക്കെയാണ്. അതുകൊണ്ട് തനിക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കാനാകൂവെന്നും ദ്രാവിഡ് പറയുന്നു.
സച്ചിന് തെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച താരമാണ് മുന്‍ നായകന് കൂടിയായ ദ്രാവിഡ്. സച്ചിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും ദ്രാവിഡാണ്. ഇക്കാര്യം പരിഗണിച്ചാണ് ബാംഗ്ലൂര്‍ സര്‍വകലാശാല ദ്രാവിഡിന് ഡോക്ടറേറ്റ് നല്കി ആദരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഗുല്‍ബര്‍ഗ സര്‍വകലാശാല നല്കിയ ഡോക്ടറേറ്റും ദ്രാവിഡ് നിരസിച്ചിരുന്നു. ഇത് സോഷ്യല്‍മീഡിയയിലും മറ്റും ഏറെ ചര്‍ച്ചയായിരുന്നു.
എം.ബി.എ ബിരുദധാരിയായ ദ്രാവിഡ് 1996ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്, 2012 ല്‍ വിരമിച്ചു.
Leave a Reply