Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:15 am

Menu

Published on February 16, 2017 at 4:12 pm

പിസയും സോഫ്റ്റ് ഡ്രിങ്കുകളും കുട്ടികളുടെ കരളിന് ദോഷം

pizza-soft-drinks-causes-liver-cancer

ലണ്ടന്‍: പിസ, സോഫ്റ്റ് ഡ്രിങ്കുകള്‍, ബിസ്‌കറ്റ് എന്നീ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ കരള്‍രോഗ സാധ്യത കൂടുതലാണെന്ന് പഠനം.

ഇവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫ്രക്‌റ്റോസാണ് (പഴങ്ങളിലും തേനിലുമുള്ള പഞ്ചസാര) കരള്‍ സംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നത്. ഉയര്‍ന്ന അളവില്‍ ഫ്രക്‌റ്റോസ് അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ഇതുവഴി കരളിലെ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടും. ഇങ്ങനെ കരളില്‍ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതുവഴി ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണ് കരള്‍വീക്കം.

പാശ്ചാത്യ രാജ്യങ്ങളിലും മറ്റു വികസ്വര രാജ്യങ്ങളിലും കരള്‍വീക്കമുണ്ടാവുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്  വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ 30 ശതമാനം ആളുകളിലും 9.6 ശതമാനം കുട്ടികളിലും പൊണ്ണത്തടിയുള്ള 38 ശതമാനം കുട്ടികളിലും കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളതായി കണ്ടത്തെിയിട്ടുണ്ട്. കരള്‍വീക്കം മുതിര്‍ന്നവരില്‍ കാന്‍സറായി മാറാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറ്റലിയിലും ബ്രിട്ടനിലുമുള്ള ഗവേഷകര്‍ കരള്‍രോഗ ബാധിതരായ പൊണ്ണത്തടിയുള്ള  271 കുട്ടികളിലും കൗമാരക്കാരായ 155 ആണ്‍കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഗവേഷണം നടത്തിയവരില്‍ 90 ശതമാനം പേരും ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ സോഫ്റ്റ് ഡ്രിങ്കുകളും സോഡയും കഴിക്കുന്നതായി സമ്മതിച്ചു.

ഇക്കൂട്ടത്തില്‍ 95 ശതമാനം പേരും രാവിലെയും ഉച്ചക്കും പിസ, ബിസ്‌കറ്റ് എന്നിവ കഴിക്കുന്നവരാണ്. രോഗികളില്‍ 37.6 ശതമാനം പേര്‍ക്ക് കരള്‍വീക്കവും ഇവരില്‍തന്നെ 47 ശതമാനം പേരില്‍ വലിയ അളവില്‍ യൂറിക് ആസിഡിന്റെ സാന്നിധ്യവും കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News