Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 7:36 pm

Menu

Published on February 20, 2017 at 12:59 pm

ഇറച്ചിയും വെണ്ണയും കഴിക്കുന്നത് നിങ്ങളെ പ്രമേഹ രോഗിയാക്കും

consuming-butter-chickin-meet-may-double-your-diabetes-risk

ഇന്നത്തെ തലമുറ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണെന്നത് ഒരു വസ്തുതയാണ്. ഹോട്ടല്‍ ഭക്ഷണങ്ങളും അതിനോട് കിടപിടിക്കുന്ന പുതുരുചികളുടെ പരീക്ഷണങ്ങളുമെല്ലാം ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നതാണ്.

വെണ്ണ ഉപയോഗിക്കുന്ന വിഭവങ്ങള്‍ക്ക് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത ഏറിവരികയാണ്. വടക്കേ ഇന്ത്യയിലെ വിഭവങ്ങളാണ് ഇവയില്‍ മിക്കവയും. ഈ വിഭവങ്ങളിലെ ഒരു പ്രധാന ചേരുവ വെണ്ണയാണ്. ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് നിങ്ങള്‍ രോഗത്തിനടിമപ്പെടാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

consuming-butter-chickin-meet-may-double-your-diabetes-risk1

അതായത് ദിവസവും 12 ഗ്രാം ബട്ടര്‍ കഴിക്കുന്നതും ഇറച്ചി പോലുള്ള മാംസവിഭവങ്ങള്‍ കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്നാണ് പുതിയ പഠനം നല്‍കുന്ന മുന്നറിയിപ്പ്.

അമേരിക്കയിലെ ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കൊഴുപ്പും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധവും സാച്ചുറേറ്റഡ് ഫാറ്റിആസിഡുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധവും വിശകലനം ചെയ്തതിലൂടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.

സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും മൃഗക്കൊഴുപ്പും കുറച്ച് ഉപയോഗിക്കുന്നവരെക്കാള്‍ ഇവ കൂടുതല്‍ ഉപയോഗിച്ചവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു.

ദിവസവും 12 ഗ്രാം വെണ്ണ ഉപയോഗിക്കുന്നത് പ്രമേഹസാധ്യത ഇരട്ടിയാക്കുന്നതായി നാലരവര്‍ഷം നീണ്ട തുടര്‍ നിരീക്ഷണങ്ങളിലൂടെ വ്യക്തമായി. പ്രമേഹമില്ലാത്ത 3349 പേരിലാണ് പഠനം നടത്തിയത്. എന്നാല്‍ ഇവരാകട്ടെ ഹൃദ്രോഗസാധ്യത ഉള്ളവരുമായിരുന്നു. നാലര വര്‍ഷത്തിനുശേഷം ഇവരില്‍ 266 പേര്‍ക്ക് പ്രമേഹം ബാധിച്ചതായി കണ്ടു.

ഗുരുതര രോഗങ്ങള്‍ പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹം തടയാന്‍ നമ്മുടെ ഭക്ഷണരീതി മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്. മൃഗക്കൊഴുപ്പിനും പ്രത്യേകിച്ച് റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയ്ക്കു പകരം ഒലിവ് ഓയില്‍, നട്‌സ് എന്നിവ ഉപയോഗിക്കണമെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Loading...

Comments are closed.

More News