Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 6:04 pm

Menu

Published on March 8, 2017 at 2:27 pm

ടാനിങ്ങ് നടത്തി സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

beauty-tanning-accidental-areas

ടാനിങ്ങ് നടത്തി സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നവരും ബീച്ചില്‍ കഠിനമായ ചൂടില്‍ സണ്‍ ബാത്ത് നടത്തുന്നവരും ശ്രദ്ധിക്കേണ്ട മുന്നറിയിപ്പാണ് അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയുടേതായി പുറത്തു വന്നിരിക്കുന്നത്.

ഇവ രണ്ടും ഗുണത്തേക്കാളേറെ ദോഷം  ചെയ്യുമെന്ന് അവരുടെ പഠനം പറയുന്നു. ഈ രണ്ടു കാര്യങ്ങളും പ്രായമാകുന്നതിന് വേഗം കൂട്ടുമെന്നാണു മുന്നറിയിപ്പ്. പ്രായത്തെ പിടിച്ചുകെട്ടാനുള്ള പരക്കംപാച്ചിലില്‍ ലോകം മുഴുവന്‍ ഓടുമ്പോഴാണ് ആശുപത്രിയുടെ ഈ വെളിപ്പെടുത്തല്‍.

ടാനിങ്ങും അള്‍ട്രാവയലറ്റ് റേഡിയേഷനും ത്വക്കില്‍ കാന്‍സറിനുള്ള സാധ്യത കൂട്ടുന്നത് കൂടാതെ, പ്രായമാകുന്നതിന്റെ വേഗം വര്‍ദ്ധിപ്പിക്കുമെന്നും മാസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ ഗവേഷകനായ ഏരിയന്‍ ശാദി കൗറോഷ് മുന്നറിയിപ്പ് നല്‍കുന്നു.

പരിസ്ഥിതിഘടകങ്ങള്‍ക്ക് നമ്മുടെ തൊലിയില്‍ കാര്യമായ ആഘാതാമേല്‍പ്പിക്കാന്‍ കഴിയുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും തൊലിപ്പുറത്ത് പാടുകളുണ്ടാകാനും കാരണമാകും.

ടാനിങ്ങിനിടെ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ ചര്‍മ്മത്തിനകത്തേക്ക് തുളഞ്ഞിറങ്ങുകയു ഇത് കൊളാജനെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് കൊളാജന്റെ ഉല്‍പ്പാദനം തടയുകയും ചെയ്യും. ഇതോടെ തൊലിപ്പുറത്ത് മടക്കുകളും ചുളിവുകളും ധാരാളമായി ഉണ്ടാകും.

ഇവയൊന്നും കൂടാതെ മറ്റു റേഡിയേഷനുകള്‍ക്കും താപ വികിരണങ്ങള്‍ക്കും ത്വക്കിനെ നശിപ്പിക്കാന്‍ സാധിക്കും. അന്തരീക്ഷ മലിനീകരണം ഒരുദാഹരണമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, കാഴ്ചയിലെ ഭംഗി കൂട്ടുന്നതിനും ഉപകാരപ്പെടുമെന്നും ഏരിയന്‍ ശാദി കൗറോഷ് പറയുന്നു.

നിരന്തരമായി അള്‍ട്രവയലറ്റ് റേഡിയേഷന്‍ ഏല്‍ക്കുന്നവരുടെ ഞരമ്പുകള്‍ തടിച്ചുപൊങ്ങുകയും തൊലിപ്പുറം ചുവന്നു തടിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News