Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സൂപ്പർസ്റ്റാർ മമ്മൂട്ടി ബാല്യകാലസഖിയിൽ ഇരട്ട വേഷമിടുന്നു. ഷൂട്ടിംഗ് അടുത്ത മാസം ഓഗസ്റ്റ് 5നു ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പതമാക്കിയുള്ള ഈ സിനിമയിൽ മജീദ് എന്ന കഥാപാത്രമായും, മജീദിന്റെ അച്ഛനായും മമ്മൂട്ടി അഭിനയിക്കുന്നു. ഈ സിനിമയിൽ ബംഗാളി നടൻ പരംബ്രത ചാറ്റർജി ഒരു മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ബിജു മേനോൻ, കെപിഎസി ലളിത, മാമുക്കോയ മറ്റു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വർഷം തന്നെ ഷൂട്ട് ചെയ്തു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടിക്കാലം മുതൽക്കെയുള്ള മജീദിന്റെയും സുഹാറയുടെയും പ്രണയമാണ് ചിത്രത്തിൽ ഉടനീളം.
Leave a Reply