Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:35 am

Menu

Published on March 23, 2017 at 12:26 pm

ഇന്ത്യക്കാര്‍ ഉറക്കത്തില്‍ മോശമോ?

fitbit-says-indians-are-sleep-deprived

നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നത് ഒരാളെ ആരോഗ്യമുള്ളവനാക്കുമെന്നാണ് പറയുന്നത്. ഉറക്കത്തിന് നമ്മുടെ ആരോഗ്യ കാര്യത്തില്‍ കാര്യമായ സ്ഥാനമുണ്ട്. സുഖമായി ഉറങ്ങുക ഒരു ഭാഗ്യമാണ്. ആ ഭാഗ്യമുള്ളവര്‍ വളരെ കുറവും.

എന്നാല്‍ ഇപ്പോഴിതാ ലോകത്തെ ഏറ്റവും മോശം ഉറക്കക്കാരില്‍ മുന്‍പന്തിയിലാണ് ഇന്ത്യക്കാരുടെ സ്ഥാനമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ലോകപ്രശസ്ത ഫിറ്റ്‌നെസ് സൊലൂഷന്‍ സ്ഥാപനമായ ഫിറ്റ്ബിറ്റിന്റേതാണ് (Fitbit) ഈ പഠനറിപ്പോര്‍ട്ട്.

ദിവസം ശരാശരി 6.55 മണിക്കൂര്‍ മാത്രമാണ് ഇന്ത്യക്കാര്‍ ഉറങ്ങുന്നതെന്നാണ് ഫിറ്റ്ബിറ്റിന്റെ പഠനം പറയുന്നത്. ഫിറ്റ്ബിറ്റ് പഠനം നടത്തിയ 18 രാജ്യങ്ങളില്‍, ഇന്ത്യയേക്കാള്‍ ഉറക്കം കുറഞ്ഞ രാജ്യം ജപ്പാന്‍ മാത്രമാണ്. 6.35 മണിക്കൂറാണ് ജപ്പാന്‍കാരുടെ ശരാശരി ഉറക്കം.

ഏറ്റവും വലിയ ഉറക്കക്കാര്‍ ന്യൂസിലന്‍ഡുകാരാണ്. ശരാശരി 7.25 മണിക്കൂറാണ് ഇവര്‍ ഉറങ്ങുക. ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യക്കാര്‍ തൊട്ടുപിന്നില്‍ വരും ശരാശരി 7.16 മണിക്കൂറും 7.15 മണിക്കൂറും ഇവര്‍ ഉറങ്ങും.

2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് ഫിബിറ്റ് പഠനത്തിനാവശ്യമായ വിവരശേഖരണം നടത്തിയത്. അമേരിക്കക്കാരേക്കാളും യൂറോപ്യന്മാരേക്കാളും കുറഞ്ഞ ഉറക്കം മാത്രമേ ഏഷ്യക്കാര്‍ക്കുള്ളൂ എന്നും പഠനം പറയുന്നു.

ശരിയായ ആരോഗ്യത്തിന് ഭക്ഷണവും വ്യായാമവും കൂടാതെ മികച്ച ഉറക്കവും ആവശ്യമാണ്. നല്ല ഉറക്കത്തിനു തടസം നില്‍ക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ശരീരവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍, മദ്യം, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, ചായ, കാപ്പി പോലുള്ള തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന വസ്തുക്കളുടെ അമിത ഉപയോഗം, ചില മരുന്നുകള്‍, വൈകി ഉറക്കം, വൈകി ഉണരല്‍, ഉച്ചയുറക്കം, പകലുറക്കം തുടങ്ങിയ ആരോഗ്യകരമല്ലാത്ത ഉറക്ക ശീലങ്ങള്‍, ഉറങ്ങുന്നതിനു മുന്‍പു മൊബൈല്‍, ലാപ്‌ടോപ്പ്, ടിവി തുടങ്ങിയവയുമായി സമയം ചെലവഴിക്കല്‍, ഉത്കണ്ഠ, സംഘര്‍ഷം, വിഷാദം തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ ഇങ്ങനെ ഒത്തിരിയൊത്തിരി പ്രശ്‌നങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News