Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവസവും 30 മില്ലി ലിറ്റര്‍ ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനം. ഞാവല്‍പ്പഴം എന്ന് നമ്മള്‍ വിളിക്കുന്ന ബ്ലൂബെറി പ്രായമായവര്‍ കഴിക്കുന്നത് ഗുണകരമാണോ എന്നതായിരുന്നു പഠനം.
ബ്രിട്ടനിലെ എക്‌സീറ്റര്‍ സര്‍വകലാശാല ഗവേഷകയായ ജോ അന്ന ബൗടലിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ദിവസവും നേര്‍പ്പിക്കാത്ത, ഗാഢത കൂടിയ ബ്ലൂബെറി ജ്യൂസ് കുടിച്ച 65 മുതല്‍ 77 വയസുവരെ പ്രായമായവരില്‍ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും കണ്ടെത്തി. മാത്രമല്ല തലച്ചോര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതായും ഓര്‍മശക്തി മെച്ചപ്പെട്ടതായും കണ്ടു.
ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഫ്‌ലേവനോയ്ഡുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. ദിവസവും 30 മില്ലി ലിറ്റര്‍ ബ്ലൂബെറി ജ്യൂസ് 12 ആഴ്ച പതിവായി കുടിച്ചപ്പോള്‍ തന്നെ ഓര്‍മശക്തി മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും പഠനത്തില്‍ കണ്ടെത്തി.
പഠനത്തിനായി ആരോഗ്യവാന്മാരായ 26 പേരെ തിരഞ്ഞെടുത്തു. ഇവരില്‍ 12 പേര്‍ക്ക് ദിവസം ഒരു നേരം ഗാഢതയുള്ള ബ്ലൂബെറി ജ്യൂസ് നല്‍കി. ഇത് 230 ഗ്രാം ബ്ലൂബെറിക്കു തുല്യമായിരുന്നു. ബാക്കി 14 പേര്‍ക്ക് കാഴ്ചയില്‍ സാമ്യമുള്ള പ്ലെസ്‌ബോയും നല്‍കി.
പഠനത്തിനു മുന്‍പും 12 ആഴ്ചകള്‍ക്ക് ശേഷവും ബൗദ്ധിക പരീക്ഷകള്‍ നടത്തി. എം.ആര്‍.ഐ സ്‌കാന്‍ ഉപയോഗിച്ച് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും തലച്ചോറിലെ രക്തപ്രവാഹം അളക്കുകയും ചെയ്തു.
പ്ലെസ്‌ബോ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ബ്ലൂബെറി സപ്ലിമെന്റ് കഴിച്ചവരില്‍ ബുദ്ധിയുമായുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി കണ്ടു
Leave a Reply