Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:25 pm

Menu

Published on April 12, 2017 at 11:26 am

തുളസി വീട്ടില്‍ വളര്‍ത്തിയാല്‍

importance-of-tulsi-plant

ഹിന്ദുക്കള്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി ആരാധിച്ച് വരുന്ന ഒരു ചെടിയാണ് തുളസി. മനുഷ്യനാവശ്യമായ നിരവധി ഔഷധഗുണങ്ങള്‍ തുളസിക്കുണ്ട്. ഹൈന്ദവവിശ്വാസം പ്രകാരം ലക്ഷ്മിദേവിതന്നെയാണ് തുളസിച്ചെടിയായി അവതരിക്കുന്നത്.

തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നല്ലൊരു അണുനാശിനിയും ആന്റി ഓക്സിഡന്റുമാണ് തുളസി. തുളസിയുടെ ഇല, പൂവ്, കായ്, തൊലി, തടി, വേര് സകലഭാഗങ്ങളും പവിത്രമായിട്ടാണ് കാണുന്നത്.

തുളസി വീട്ടില്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വടിന്റെ തറയുടെനിരപ്പില്‍ തുളസിത്തറയുടെ തറനിരപ്പും തമ്മില്‍ നോക്കുമ്പോള്‍ തുളസിത്തറയുടെ പൊക്കത്തില്‍ ചെറിയ പൊക്കക്കൂടുതല്‍ വരുത്തുന്നത് നല്ലതാണ്.

കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും നമസ്‌തേ പറയുന്ന രീതിയില്‍ രണ്ടു തിരി ഇട്ട് ദീപങ്ങള്‍ തെളിക്കണം. രാവിലെ, ഉച്ചക്ക്, വൈകുന്നേരം ഇവ നമ്മുടെ ഭവനത്തില്‍ വരുന്ന ദോഷങ്ങള്‍ക്ക് ഒരു പരിധിവരെ നല്ലതാണ്. മാത്രമല്ല വീടിന് ചുറ്റും തുളസി വളര്‍ത്തുന്നത് നല്ലതാണ്. പ്രധാന വാതിലുകളുടെ മുന്‍പില്‍ തുളസി ചെടി ചട്ടികളില്‍ വയ്ക്കുക.

തുളസിക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ തുളസിക്ക് കഴിയും. മുഖക്കുരുവിന് മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. മാത്രമല്ല ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും.

തുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഹൃദയരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും. ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.

ചുമ, കഫക്കെട്ട് എന്നിവയ്ക്ക് തുളസിയില നീര്, ചുവന്നുള്ളി നീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍ വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുന്നത് നല്ലതാണ്. കൃഷ്ണതുളസിയുടെ ഇല ചതച്ച് നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന കുറയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News