Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരത്തിന് ഏറെ പ്രയാസം നേരിടുന്ന സമയമാണ് വേനല്‍ക്കാലം. ചര്‍മ്മത്തിനും മുടിക്കും ദോഷകരമാകുന്ന സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വേനല്‍ച്ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞുവെക്കുന്നത് നല്ലതാണ്.

വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളായ ദഹനക്കുറവ്, വിശപ്പില്ലായ്മ, തളര്‍ച്ച എന്നിവയ്ക്ക് ഉത്തമപരിഹാരമാണ് ഇഞ്ചി. ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് വിശപ്പില്ലായ്മയ്ക്കും ദഹനത്തകരാറിനും നല്ലതാണ്. ശക്തിയേറിയ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിമൈക്രോബല്‍ ഘടകങ്ങളുമുള്ള ഇഞ്ചി എല്ലാ സീസണിലും ഉപയോഗിക്കാന്‍ കഴിയും. ഇഞ്ചി ഉപയോഗിക്കുന്നത് ചര്‍മത്തിനും മുടിക്കും ഭംഗി നല്‍കാനും സഹായിക്കും.
പെരുംജീരകത്തിനു ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ചവയ്ക്കുന്നതും വേനല്‍ച്ചൂടിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

ശരീരം തണുപ്പിക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. നാരങ്ങാവെള്ളത്തില്‍ രണ്ടു മൂന്ന് ഏലയ്ക്ക പൊടിച്ചു ചേര്‍ത്ത് കഴിക്കുന്നത് ദിവസം മുഴുവന്‍ പ്രസരിപ്പു നല്‍കും. ശരീരത്തിലെ വിഷാംശം നീക്കാനും ഇത് സഹായിക്കും. ദഹനക്കുറവു മാറ്റി വിശപ്പുണ്ടാക്കാനുള്ള കഴിവും ഏലക്കയ്ക്കുണ്ട്.

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഏറ്റവും സഹായകമാണ് കറ്റാര്‍വാഴ. ശരീരത്തില്‍ വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പിന് ഏറ്റവും ഫലപ്രദമാണിത്. എല്ലാത്തരം ചര്‍മങ്ങളുടെയും വരള്‍ച്ച ഇല്ലാതാക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. കറ്റാര്‍വാഴയുടെ പുറംതൊലി ചീകിക്കളഞ്ഞ ശേഷം അതിനുള്ളിലെ ജെല്‍ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കാം. ശരീരത്തില്‍ ജലാംശം കൂട്ടാന്‍ കറ്റാര്‍വാഴ കഴിക്കുകയും ചെയ്യാവുന്നതാണ്.

ശരീരത്തില്‍ ജലാംശം കുറയുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക ഫലപ്രദമാണ്. ജലാംശം ഏറെയുള്ള നെല്ലിക്ക ദഹനവ്യൂഹത്തില്‍നിന്ന് അധികമായുള്ള പിത്തച്ചൂടിനെ നീക്കം ചെയ്യുകയും ശരീരത്തില്‍നിന്ന് വിഷാംശം നീക്കം ചെയ്ത് ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിനുകളുടെയും മിനറലുകളുടെയും കലവറയായ നെല്ലിക്ക മുഖക്കുരു, കറുത്തപാടുകള്‍, വരണ്ട ചര്‍മം എന്നിവയ്ക്കും ഫലപ്രദമാണ്.
Leave a Reply