Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുറച്ചുകാലം മുന്‍പു വരെ സ്‌ട്രോക്ക് എന്നു പറഞ്ഞാല്‍ അത് പ്രായക്കൂടുതല്‍ ഉള്ളവരെ ബാധിക്കുന്നതല്ലേ എന്നായിരുന്നു നമ്മുടെ ചിന്ത. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. തെറ്റായ ജീവിതശൈലി മൂലം ചെറുപ്പക്കാര്‍ക്കു പോലും സ്‌ട്രോക്ക് വരുന്നത് അപൂര്‍വമല്ലാതായിരിക്കുന്നു.
പുരുഷന്‍മാരിലാണ് സ്‌ട്രോക്ക് കൂടുതലും വരുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാണ്.
തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്‌കാഘാതം.
രക്തക്കുഴല്‍ അടഞ്ഞുണ്ടാകുന്ന മസ്തിഷ്‌കാഘാതമാണ് ഇസ്‌കിമിക് സ്‌ട്രോക്. ഇതാണ് 80 ശതമാനം ആളുകള്‍ക്കും ഉണ്ടാകുന്നത്. രക്തക്കുഴല്‍ പൊട്ടിയുണ്ടാകുന്ന മസ്തിഷ്‌കാഘാതമാണ് ഹെമറാജിക് സ്‌ട്രോക്. മസ്തിഷ്‌കാഘാതം തലച്ചോറിന്റെ ഏതു പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജവും കോശങ്ങള്‍ക്ക് വേണ്ട ഓക്‌സിജനും പോഷകഘടകങ്ങളും രക്തത്തിലൂടെയാണ് എത്തുന്നത്. ഈ രക്തം വഹിക്കുന്ന ധമനികളില്‍ കൊഴുപ്പു അടിഞ്ഞു കൂടുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും.
തലച്ചോറിലെ കോശങ്ങള്‍ക്ക് രക്തം ലഭിക്കാതെ വരുമ്പോള്‍ ആ കോശങ്ങള്‍ നശിക്കുന്നു. അങ്ങനെ സ്‌ട്രോക്കിനു കാരണമാകുന്നു. തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളര്‍ത്തുക.
അമിത രക്തസമ്മര്‍ദ്ദമാണ് സ്‌ട്രോക്കിനുള്ള പ്രധാന കാരണം. പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി എന്നിവയും സ്‌ട്രോക്ക് വരാനുള്ള കാരണങ്ങള്‍ തന്നെ. ഹൃദ്രോഗികള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
സ്‌ട്രോക്കും പുകവലിയും തമ്മില്‍ ബന്ധമുണ്ട്. സ്‌ട്രോക്ക് വന്നവരില്‍ 30 ശതമാനത്തോളം പേര്‍ പുകവലിക്കാരായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ധാരളം സിഗരറ്റ് വലിക്കുന്നവര്‍, അതായത് ദിവസം ഒരു പായ്ക്കറ്റ് അല്ലെങ്കില്‍ അതിനു മുകളില്‍ വലിക്കുന്നവരില്‍ മറ്റുള്ളവരെക്കാള്‍ പതിനൊന്നു തവണ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി കണ്ടുവരുന്നു.
തലച്ചോറിനകത്തു രക്തം കട്ടപിടിച്ചു വരുന്നതും സ്‌ട്രോക്ക് വരാനുള്ള സാധ്യതയായാണു കൂടുതലായി കണ്ടുവരുന്നത്. അതേസമയം തലച്ചോറിനുള്ളില്‍ രക്തസ്രാവം വരുന്ന എസ്.എ.എച്ച് എന്ന സ്‌ട്രോക്ക്
വരാനുള്ള സാധ്യതയും പുകവലിക്കാരില്‍ കൂടുതലായി കാണുന്നു. പുകവലി മറ്റു ജീവിതശൈലീ രോഗങ്ങളുമായി ചേര്‍ന്നു കഴിഞ്ഞാല്‍ സ്‌ട്രോക്ക് സാധ്യത വളരെ വര്‍ദ്ധിക്കുന്നു.
Leave a Reply