Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 8:36 am

Menu

Published on April 24, 2013 at 6:27 am

റീമയുടെ വിലക്ക്; “ഗര്‍ഭിണികള്‍” മുടങ്ങുന്നു

ban-on-rima

കൊച്ചി: സിനിമാതാരം റീമ കല്ലിങ്കലിന് കേരള ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെത്തുടര്‍ന്ന് അവര്‍ നായികയായ ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതായി പരാതി. ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ വിലക്കുമൂലം നിര്‍മാതാക്കളുടെ സംഘടന ചിത്രീകരണത്തിന് അനുമതി നല്‍കുന്നില്ല. ഇതുമൂലം അനീഷ് അന്‍വര്‍ സംവിധാനംചെയ്യുന്ന സക്കറിയയുടെ “ഗര്‍ഭിണികള്‍” എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് അനിശ്ചിതമായി നീളുന്നത്.

ഒരു മലയാളം ചാനലിലെ റിയാലിറ്റി ഷോയില്‍നിന്ന് പിന്മാറാത്തതിനാലാണ് ഫെബ്രുവരിയില്‍ ഫിലിം ചേംബര്‍ റീമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനുമുമ്പ് ജനുവരിയിലാണ് സക്കറിയയുടെ “ഗര്‍ഭിണികള്‍” എന്ന ചിത്രത്തില്‍ റീമയെ നായികയാക്കാന്‍ കരാറായതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. ചിത്രത്തിന്റെ സെറ്റ് നിര്‍മാണം ഒരുമാസമായി നടക്കുന്നു. 22ന് ഷൂട്ടിങ് തുടങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍, നിര്‍മാതാക്കളുടെ സംഘടന അനുമതി നല്‍കാത്തതിനാല്‍ നീട്ടിയെന്നും സാന്ദ്ര തോമസ് പറഞ്ഞു. ചേംബര്‍ ആവശ്യപ്പെട്ടതനുസരിച്ച് റീമ മാപ്പും വിശദീകരണവും എഴുതിനല്‍കിയിട്ടുണ്ട്. ഇത് 25ന് ചേംബര്‍ യോഗം പരിഗണിക്കും. വിലക്കുമൂലം ഷൂട്ടിങ് വൈകുന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിക്കഴിഞ്ഞതായും സാന്ദ്ര തോമസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News