Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 1:04 am

Menu

Published on April 18, 2017 at 12:58 pm

മത്സ്യം കഴിച്ച് ഹൃദ്രോഗം തടയാം?

fish-omega-3-prevent-heart-disease

മത്സ്യം കഴിക്കുന്നതിലൂടെ ഹൃദ്രോഗം തടയാന്‍ സാധിക്കുമെന്ന് പഠനം. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഹം തടയുന്നതിന് സഹായകമാണെന്നാണ് പുതിയ കണ്ടെത്തല്‍.

രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും ചീത്ത കൊളസ്‌ട്രോളും ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഇത്തരക്കാരില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡിനു കഴിയുമെന്നാണ് കണ്ടെത്തല്‍. ഇതു കൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

കന്‍സാസ് സിറ്റിയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിലെ ഡോ. ജെയിംസ് ഒ കീഫിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ക്രമം തെറ്റിയ ഹൃദയമിടിപ്പ്, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറഞ്ഞ അവസ്ഥ, രക്ത സമ്മര്‍ദം കുറയ്ക്കുക, ഹൃദയ ധമനികളില്‍ പ്ലേക്ക് ഉണ്ടാകുന്നതു കുറയ്ക്കുക ഇവയ്‌ക്കെല്ലാം പരിഹാരമേകാന്‍ ഒമേഗ 3 യ്ക്ക് കഴിയുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഇ.പി.എ (Elco sapentaenoic acid) ഡി.എച്ച്.എ(docosahexaenoic acid) എന്നീ രണ്ടു തരം ഒമേഗ 3 യാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഭക്ഷണമായോ സപ്ലിമെന്റായോ ഒമേഗ 3 ഉപയോഗിക്കുന്നത് രക്തത്തില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയ ആളുകളില്‍ ഹൃദ്രോഗ സാധ്യത 16 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തുകയായിരുന്നു. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍ ന്റെ അളവ് കൂടിയവരില്‍ ഹൃദ്രോഗ സാധ്യത 14 ശതമാനവും കുറയ്ക്കാന്‍ ഒമേഗ 3 യുടെ ഉപയോഗത്തിലൂടെ സാധിക്കും.

ഒമേഗ 3 യും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ 93,000 പേരില്‍ നടത്തിയ 18 പരീക്ഷണങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. കൂടാതെ ഏഴുലക്ഷത്തോളം പേരില്‍ നടത്തിയ 17 പഠനങ്ങളുടെ വിവരങ്ങളും പരിശോധിച്ചു. ഇതില്‍ നിന്നും ഒമേഗ 3 ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത 18 ശതമാനം കുറയ്ക്കാന്‍ സാധിക്കും എന്ന് തെളിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News