Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:39 am

Menu

Published on April 28, 2017 at 4:12 pm

സാഷ്ടാംഗം നമസ്‌കരിക്കുന്നത് ആരോഗ്യത്തിന് നല്ലത്

health-benefits-of-performing-sashtanga-namaskaram

ഹിന്ദു മതത്തിലുള്ളവര്‍ പൊതുവെ ദൈവത്തെ അല്ലെങ്കില്‍ മുതിര്‍ന്നവരെ വണങ്ങുന്ന ഒരു രീതിയാണ് നമസ്‌കാരം. ചില ആള്‍ക്കാര്‍ ഗുരുവിനെ തറയില്‍ തൊട്ട് വന്ദിക്കുന്നതും കാണാറുണ്ട്. ഇതിനെയാണ് സാഷ്ടാംഗ നമസ്‌കാരം എന്നു പറയുന്നത്.

സാഷ്ടാംഗ നമസ്‌കാരം ഒരു തരത്തിലുള്ള നമസ്‌കാരമാണ് ഇതില്‍ എല്ലാ ശരീര ഭാഗങ്ങളും തറയില്‍ തൊടുന്നു. നിങ്ങള്‍ തറയില്‍ വയറു തൊടുന്ന രീതിയില്‍ കിടക്കുമ്പോള്‍ നിങ്ങളുടെ കൈകാലുകളും നിലത്തു തൊടുന്നു. ഇത്തരത്തില്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത് ആരോഗ്യത്തിനു വളരെ ഗുണകരമാണ് .

ആയുര്‍വേദ -യോഗ വിദഗ്ധനായ നിതാഷാ മണികണ്ഠന്റെ അഭിപ്രായത്തില്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നതുവഴി നട്ടെല്ലിന് വഴക്കം നല്‍കുകയും കൈ കാലുകളുടെ പേശികളെ ബലവത്താക്കുകയും ചെയ്യുന്നു. കാലുകളുടെയും തോളിന്റെയും പേശികളെയും വഴക്കമുള്ളതാക്കുന്നു.

സാഷ്ടാംഗ നമസ്‌കാരം സാധാരണ പുരുഷന്‍മാരാണ് ചെയ്യുന്നത്. സ്ത്രീകള്‍ ഇതു ചെയ്യരുതെന്നതാണ് പൊതുവെ പറയാറുള്ളത്. സ്ത്രീകളുടെ മാറിടവും ഗര്‍ഭപാത്രവും തറയില്‍ തൊടുമെന്നതിനാലാണ് അവര്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്യരുതെന്നു പറയുന്നത്.

സ്തനങ്ങള്‍ കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലമായതിനാലും വയറില്‍ ഗര്‍ഭസ്ഥശിശുവിനെ വഹിക്കേണ്ടതായതിനാലും ആണ് സ്ത്രീകള്‍ നിലത്തു കിടന്നുള്ള നമസ്‌കാരം ഒഴിവാക്കുന്നത്. സാഷ്ടാംഗ നമസ്‌കാരംത്തിനു പകരം സ്ത്രീകള്‍ കൈകാല്‍ മുട്ടുകള്‍ മടക്കിയുള്ള പഞ്ചാംഗ നമസ്‌കാരം ആണ് സാധാരണ ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News