Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐ.ടി കമ്പനികളുടെ വരവോടുകൂടി ഓഫീസ് ജോലികള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ഇത്തരത്തില്‍ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ഓഫീസില്‍ കുറെ നേരം ജോലി ചെയ്തു കഴിഞ്ഞാല്‍ ചിലരെങ്കിലും ഒരു ചെറിയ ടീ ബ്രേക്ക് എടുക്കാറുണ്ട്. ഈ ഇടവേളയില്‍ ചായയോ കാപ്പിയോ കഴിച്ച് ഉന്മേഷം വീണ്ടെടുക്കുകയാണ് പതിവ്. എന്നാല്‍ വാഷിങ്ടണില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ ഓഫീസില്‍ കുത്തിയിരുന്ന് ജോലി ചെയ്യുന്നവര്‍ ടീ ബ്രേക്ക് എടുക്കുന്നതിനു പകരം വാക്ക് ബ്രേക്ക് എടുക്കണമെന്നാണ്.

അതായത് കുറെ നേരം ഇരുന്നു മടുക്കുമ്പോള്‍ ടീ ബ്രേക്ക് എന്നും പറഞ്ഞ് ചായയോ കാപ്പിയോ വാങ്ങിക്കുടിക്കാതെ തൊട്ടടുത്ത നിലയിലേക്കുള്ള സ്റ്റെപ്പുകള്‍ കയറിയിറങ്ങണമെന്ന്.
അമേരിക്കയിലെ ഓഫീസ് ജീവനക്കാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് നിഗമനം. ഇവരില്‍ ഒരു വിഭാഗത്തോട് ജോലിക്കിടയിലെ ഇടവേളയില്‍ ചായയോ കാപ്പിയോ കഴിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ വിഭാഗത്തോട് ടീ ബ്രേക്ക് സമയത്ത് സ്റ്റെപ്പുകള്‍ ഓടിക്കയറി വരാന്‍ ആവശ്യപ്പെട്ടു.
ഇതില്‍ നിന്നും രണ്ടാമത്തെ വിഭാഗം ജോലിക്കാര്‍ക്കാണ് കൂടുതല്‍ ഉന്മേഷത്തോടെ ജോലി തുടരാന്‍ സാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യ വിഭാഗത്തില്‍ പെട്ട ജോലിക്കാര്‍ ചായയും കാപ്പിയും കഴിച്ച് ഉറക്കച്ചടവിലേക്കും ആലസ്യത്തിലേക്കും പോകുന്നുവെന്നും വ്യക്തമായി.
ചായയോ കാപ്പിയോ കഴിക്കുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഉന്മേഷത്തേക്കാള്‍ കൂടുതല്‍ ഉന്മേഷം നടത്തം മൂലം നേടാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുറെ നേരം തുടര്‍ച്ചയായി ഇരുന്നു ജോലിചെയ്യുന്നവര്‍ക്ക് ചായയോ കാപ്പിയോ കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. മറിച്ച് ഇവരുടെ പേശികള്‍ വലിഞ്ഞുമുറുകാതിരിക്കുന്നതിനും നാഡികളിലൂടെയുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സ്റ്റെപ്പുകള്‍ കയറിയിറങ്ങുന്നത് സഹായിക്കുന്നു.
വാക്ക് ബ്രേക്ക് എന്നതുകൊണ്ട് വെറുതെ ചുറ്റിനടന്നാല്‍ പോര, മറിച്ച് വേഗത്തില്‍ സ്റ്റെപ്പുകള്‍ കയറിയിറങ്ങുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.
Leave a Reply