Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടത്തം നല്ലൊരു വ്യായാമമാണെന്നും ആരോഗ്യത്തിന് നല്ലതാണെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും അങ്ങിനെ അഭിപ്രായവ്യത്യാസമുണ്ടാകില്ല. എന്നാല്‍ ഓരോരുത്തരും നടക്കുന്ന രീതിയനുസരിച്ച് അവരുടെ ആരോഗ്യത്തെ കുറിച്ചറിയാന്‍ സാധിച്ചാലോ?
ഓരോരുത്തരും നടക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. ചിലര്‍ വേഗം നടക്കും, ചിലര്‍ വളഞ്ഞുകുത്തി, ചിലര്‍ പതുക്കെ എന്നിങ്ങനെ പോകുന്ന വ്യത്യാസം. ഒരാള്‍ നടക്കുന്നതു നോക്കി ആരോഗ്യകാര്യങ്ങളെക്കുറിച്ചു പലതും പറയാം. നടത്തത്തിന്റെ ചില രീതികള്‍ ചില രോഗസാധ്യതകളുടെ ലക്ഷണം കൂടിയാണ്.

ഇളകിയുള്ള നടത്തം കാഠിന്യമേറിയ കാല് മസിലുകളുള്ളതിന്റെ ലക്ഷണമാണ്. കാല്‍പ്പാദം നിലത്ത് കുത്താനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വിരലുകളിലാണ്. ഈ പ്രശ്നമുണ്ടെങ്കില്‍ കാലിലെ പേശികള്‍ക്ക് ശരീരത്തെ മുന്നോട്ട് ചലിപ്പിക്കുന്നതിന് തടസ്സമാവും. മുറുകിയ പേശികള്‍ക്ക് ഇത് ചെയ്യാനാവില്ല. കാലിലെ പേശികള്‍ മുറുകുന്നതിന് തെറ്റായ വിധത്തിലുള്ള പാദമൂന്നല്, ഹൈ ഹീല്‍ ഷൂ പതിവായി ധരിക്കുക, വ്യയാമത്തിന് മുമ്പ് ആവശ്യത്തിന് സ്ട്രെച്ചിഗ് ചെയ്യാതിരിക്കുക എന്നിവയൊക്കെ കാരണമാകും.
നടക്കുമ്പോള്‍ കൈകളുടെ ചലനം കുറയുന്നത് നടുവിന്റെ പ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുക. നിങ്ങള്‍ കൈകള്‍ ചലിപ്പിക്കാതെ, ഇടുപ്പിലും കാലുകളിലുമാണ് മുന്നോട്ട് നടക്കാന്‍ ഊന്നല്‍ നല്കുന്നതെങ്കില് ഏറെ അധ്വാനം ആവശ്യമായി വരും. കൈകള്‍ വീശി നടക്കുന്നത് ചലനം എളുപ്പമാക്കുകയും നിങ്ങളുടെ കാലിന്റെ ഭാരം ബാലന്‍സ് ചെയ്ത് നടത്തം സുഗമമാക്കുകയും ചെയ്യും. കൈകള്‍ കഴുത്തിനൊപ്പവും ഇടുപ്പുവരെയും എതിര് ദിശയില്‍ ചലിപ്പിക്കുന്നത് കൈകളുടെ ചലനം എളുപ്പമാക്കും. നടുവിന് പ്രശ്നമുണ്ടെങ്കില്‍ കൈവീശലിന്‍ തടസ്സമുണ്ടാവും.

തുടര്‍ച്ചയായുള്ള ഫ്ളാറ്റായ നടത്തം കാല് നിലത്ത് കുത്തുമ്പോള്‍ വിരലുന്നാന് സാധിക്കാത്ത അവസ്ഥയ്ക്ക് കാരണമാകും. ഇതിന് കാരണം വിരലിലെ വീക്കമാകാം. പാദത്തിന്റെ സന്ധികളില്‍ ഭാരം ക്രമരഹിതമായി വര്‍ദ്ധിക്കുമ്പോള്‍ ഈ വീക്കം സംഭവിക്കാം. സമ്മര്‍ദ്ദം സന്ധികളെ അസ്ഥിരമാക്കുകയും പാദത്തിന്റെ ആകൃതി സാധാരണയില്‍ കവിഞ്ഞ് ഉന്തി നില്‍ക്കുകയും ചെയ്യും.
പാദം കൂട്ടിയിടിക്കുന്ന തരത്തിലുള്ള നടത്തം ഞരമ്പ് തകരാറിന്റെ സൂചനയാണ്. നടത്തത്തെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. നിങ്ങള്‍ മുന്നോട്ട് നടക്കുന്നതിന് ആയിരക്കണക്കിന് സന്ദേശങ്ങള്‍ തലച്ചോറില്‍ നിന്ന് സുഷുമ്നയിലൂടെ പാദത്തിലെത്തുന്നുണ്ട്. നിങ്ങള്‍ നടക്കുമ്പോള്‍ പാദങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുവെങ്കില് ശ്രദ്ധിക്കണം. ഇത് തലച്ചോറിനും കാലില്‍ അവസാനിക്കുന്ന ഞരമ്പുകള്‍ക്കും ഇടയിലുള്ള പേശികളുടെ ഏകോപനത്തിലെ തകരാറാണ് കാണിക്കുന്നത്.
കൂടാതെ കാലില്‍ അനുഭവപ്പെടുന്ന വിറയല്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസിന്റെ ലക്ഷണമാണ്. ശരീരത്തിന്റെ ഒരു വശത്തെ ഭാരം മറ്റേ കാലിലേക്ക് ഊന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓസ്റ്റിയോ ആര്ത്രൈറ്റിസുള്ള കാല്മുട്ടുണ്ടാവും. കാല്‍മുട്ടിലെ തരുണാസ്ഥി പ്രായമേറുന്നതിനുസരിച്ച് തേയും. ശരീരഭാരം കുറയ്ക്കുന്നത് വിറയല്‍ കുറയ്ക്കുകയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
Leave a Reply