Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന സുഗന്ധമുള്ള ഒരിനം കുറ്റിച്ചെടിയാണ് റോസ്മേരി. ഭക്ഷണത്തിന് രുചി കൂട്ടാനും സുദന്ധദ്രവ്യങ്ങളിലും ഇതുപയോഗിക്കുന്നു. ഇതിന്റെ ഗന്ധം കുട്ടികളില്‍ ബുദ്ധിശക്തി വര്ദ്ധിപ്പിക്കുമെന്നാനണ് പുതിയ പഠനം.
യുക്തിക്കും തീരുമാനങ്ങള്‍ എടുക്കാനും പെരുമാറ്റത്തിനും പ്രധാനമാണ് വര്‍ക്കിങ് മെമ്മറി. അക്കാദമിക് നേട്ടങ്ങള്‍ക്ക് വര്‍ക്കിങ് മെമ്മറി എത്ര പ്രധാനമാണെന്ന് സ്കൂള്‍ കുട്ടികളില്‍ ക്ലാസ്മുറിയുടെ അന്തരീക്ഷത്തില്‍ അറിയുകയായിരുന്നു ഈ പഠനത്തിന്റെ ഉദ്ദേശം.
യുകെയിലെ നോര്‍ത്തംബ്രിയ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 10 ഉം 11 ഉം വയസ്സുള്ള 40 കുട്ടികള്‍ക്ക് ക്ലാസ് പരീക്ഷകളും വ്യത്യസ്ത മാനസിക പ്രവര്‍ത്തനങ്ങളും നല്കി. കുട്ടികളില്‍ ചിലരെ പത്തുമിനിറ്റ് നേരം റോസ്മേരി ഓയിലിന്റെ ഗന്ധമുള്ള മുറിയിലും മറ്റ് ചിലരെ മണമൊന്നും ഇല്ലാത്ത മുറിയിലും ഇരുത്തി.
തുടര്‍ന്ന് രണ്ട് മുറിയിലെയും കുട്ടികളെ ഒന്നിച്ചിരുത്തി ഏതാനും പ്രവൃത്തികള്‍ ചെയ്യിച്ചു. ഇതില്‍ റോസ്മേരി ഓയില്‍ തളിച്ച മുറിയില്‍ ചെലവിട്ട കുട്ടികള്‍ക്ക് മറ്റ് കുട്ടികളെക്കാള്‍ ഉയര്‍ന്ന സ്കോര്‍ ലഭിച്ചു. വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കുന്ന പ്രവര്‍ത്തനത്തിനാണ് ഏറ്റവും ഉയര്‍ന്ന സ്കോറുകള്‍ ഇവര്‍ക്ക് ലഭിച്ചത്.
ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ റോസ്മേരി ഓയിലിന്റെ ഗന്ധം ബുദ്ധികൂട്ടും എന്ന് മുന്‍പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. റോസ്മേരിയുടെ ഗന്ധം തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനത്തിന് കാരണമാകുന്നതോ മുതിര്‍ന്നവര്‍ ഈ ഗന്ധം ശ്വസിക്കുമ്പോള്‍ ഫാര്‍മക്കോളജിക്കലി ആക്ടീവ് ആയ സംയുക്തങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതോ ആകാം എന്ന് ഗവേഷകനായ മാര്‍ക്ക് തോമസ് പറയുന്നു.
Leave a Reply