Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കുന്നത് നല്ലതാകും. കാരണം രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിനു കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്.
ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഡയറ്ററി നൈട്രേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്‌റൂട്ട് ജ്യൂസ് രക്തസമ്മര്‍ദം കുറയ്ക്കാനായി രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന സംയുക്തമാണിത്. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്.
കാനഡയിലെ ഗുയേല്‍ഫ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഈ പഠനത്തിലൂടെ ഡയറ്ററി നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്നു തെളിഞ്ഞു.
ഡയറ്ററി നൈട്രേറ്റ് സപ്ലിമെന്റ് കേന്ദ്ര സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക വഴിയാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നത്.
ബീറ്റ്‌റൂട്ട് സപ്ലിമെന്റ് സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ അമിത ഉദ്ദീപനത്തെ കുറയ്ക്കുന്നു. ഹൃദ്രോഗത്തോടൊപ്പം സംഭവിക്കുന്ന ഈ പ്രവര്‍ത്തനമാണ് ഹൃദയം കൂടുതല്‍ വേഗത്തില്‍ മിടിക്കാന്‍ കാരണമാകുന്നത്.
നട്ടെല്ലിന് ഇരുവശങ്ങളിലുമായി കഴുത്തു മുതല്‍ അരയ്ക്കു താഴെവരെ ഒരു മാലപോലെ നീണ്ടുകിടക്കുന്ന ഗംഗ്ലിയോണുകള്‍ ഉള്‍പ്പെട്ടതാണ് സിമ്പതറ്റിക് നാഡീവ്യൂഹം. ഈ നാഡീതന്തുക്കള്‍ ആണ് രക്തവാഹികളിലെ മൃദുപേശികളിലെ നാഡീകരണം സാധ്യമാക്കുന്നത്.
ശരാശരി 27 വയസ്സു പ്രായമുള്ള 20 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. രണ്ടു പരീക്ഷണങ്ങളില്‍ പങ്കെടുത്ത ഇവര്‍ക്ക് നൈട്രേറ്റ് സപ്ലിമെന്റും പ്ലാസിബോ (ഡമ്മി) യും നല്‍കി.
രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, പേശികളില്‍ സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം എന്നിവ രേഖപ്പെടുത്തി. കൂടാതെ വെറുതെയിരിക്കുമ്പോഴും വഴക്കം കുറഞ്ഞ കൈ ഉപയോഗിച്ച് വ്യായാമം ചെയ്യുമ്പോഴും പേശികളുടെ പ്രവര്‍ത്തനം അളന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചപ്പോള്‍ പേശികളില്‍ സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞതായി കണ്ടു. ബീറ്റ്‌റൂട്ട് ജ്യൂസിലൂടെ ലഭിക്കുന്ന നൈട്രേറ്റ് സപ്ലിമെന്റ് പേശികളെയും ശാന്തമാക്കുന്നു.
വിശ്രമിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും രക്തസമ്മര്‍ദത്തില്‍ വ്യത്യാസമൊന്നും കണ്ടില്ല എന്നത് ഗവേഷകരെ അതിശയിപ്പിച്ചു. മുന്‍പ് എക്‌സീറ്റര്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍16 ശതമാനം കൂടുതല്‍ വ്യായാമം ചെയ്യാന്‍ ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.
Leave a Reply