Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുക വലിക്കുന്ന വ്യക്തികള്‍ ഏതുതരം സിഗററ്റ് ഉപയോഗിച്ചാലും പുകവലി ശ്വാസകോശാര്‍ബുദത്തിന് കാരണമാകും. നിക്കോട്ടിന്‍ കുറച്ചു മാത്രം അടങ്ങിയ ലൈറ്റ് സിഗററ്റുകളെ വലിക്കുന്നുള്ളൂ എന്ന് ആശ്വസിക്കേണ്ടെന്നര്‍ത്ഥം.
ഒരു പഠനമനുസരിച്ച് സിഗററ്റ് വലി ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം വരാനുള്ള സാധ്യത കൂട്ടുന്നു. സിഗററ്റുകള്‍ പല ലേബലില്‍ ലഭ്യമാണ്. ലൈറ്റ്, മൈല്‍ഡ്, നിക്കോട്ടിന്‍ കുറച്ച് മാത്രം അടങ്ങിയ ലോടാര്‍ അഥവാ ഹൈവെന്റിലേഷന്‍ സിഗററ്റുകള്‍ എന്നിങ്ങനെ.
സാധാരണ സിഗററ്റിനേക്കാള്‍ രാസവസ്തുക്കള്‍ വളരെ കുറച്ചുമാത്രം അടങ്ങിയിട്ടുള്ളതിനാല്‍ ‘ലൈറ്റര്‍’ ആണിവ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഇവയാണ് യഥാര്‍ത്ഥത്തില്‍ ശ്വാസകോശാര്‍ബുദത്തിന് പ്രധാന കാരണം. ലങ് അഡിനോ കാര്‍സിനോമ എന്ന ഇനം അര്‍ബുദമാണ് സാധാരണ കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
സിഗററ്റിലുള്ള ഫില്‍റ്റര്‍ വെന്റിലേഷന്‍ ദ്വാരങ്ങള്‍ കൂടുതല്‍ പുക വലിച്ചെടുക്കാന്‍ പുകവലിക്കാരെ അനുവദിക്കുന്നു. ഇതോടൊപ്പം കൂടിയ അളവില്‍ കാര്‍സിനോജനുകളും മ്യൂട്ടോജെനുകളും മറ്റ് വിഷഹാരികളും ഉള്ളില്‍ ചെല്ലുന്നു.
എങ്ങനെയാണ് പുകയില കത്തുന്നത് എന്നതനുസരിച്ച് ഫില്‍റ്റര്‍ വെന്റിലേഷന്‍ ദ്വാരങ്ങള്‍ക്ക് മാറ്റം വരുന്നു. ഇത് കൂടുതല്‍ കാര്‍സിനോജനുകളെ സൃഷ്ടിക്കുന്നു. ശേഷം ഈ പുകയെ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് എത്താന്‍ അനുവദിക്കുന്നു. അവിടെയാണ് സാധാരണ അഡിനോ കാര്‍സിനോമ എന്ന ശ്വാസകോശാര്‍ബുദം കാണപ്പെടുന്നതെന്ന് യുഎസിലെ ഓഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പീറ്റര്‍ ഷീല്‍ഡ്‌സ് പറയുന്നു.
സുരക്ഷിതമെന്ന് അവകാശപ്പെട്ടു കൊണ്ട് സിഗററ്റ് ഫില്‍റ്ററുകളിലെ ദ്വാരങ്ങള്‍ 50 വര്‍ഷം മുന്‍പാണ് അവതരിപ്പിച്ചത്. എന്നാല്‍ അവ യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണെന്ന ചിന്ത വരുത്തി പൊതുജനാരോഗ്യ സമൂഹത്തെയും പുകവലിക്കാരെയും വിഡ്ഢികളാക്കുകയായിരുന്നുവെന്നും ഷീല്‍ഡ്‌സ് പറയുന്നു.
കഴിഞ്ഞ 20 വര്‍ഷക്കാലമായി വര്‍ദ്ധിച്ചു വരുന്ന ശ്വാസകോശാര്‍ബുദ നിരക്കിന് സിഗററ്റിലെ ഈ വെന്റിലേഷന്‍ ദ്വാരങ്ങളുമായി വ്യക്തമായ ബന്ധമുണ്ടെന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇന്നുള്ള എല്ലാ സിഗററ്റിലും ഈ വെന്റിലേഷന്‍ ദ്വാരങ്ങള്‍ ഉണ്ട് എന്നുള്ളതാണ് ഏറ്റവും പ്രധാനം. സിഗററ്റിലെ വെന്റിലേഷന്‍ ദ്വാരങ്ങള്‍ എത്രയും വേഗം നിരോധിക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു.
Leave a Reply