Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 8:50 am

Menu

Published on May 29, 2017 at 3:12 pm

അരവണ്ണവും ക്യാന്‍സറും

belly-fat-says-your-cancer-risk

അരവണ്ണം കൂടുതല്‍ ഉള്ളവര്‍ക്ക് ചിലയിനം ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ലോകാരോഗ്യസംഘടന നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത് പൊക്കവും വണ്ണവും തമ്മിലുള്ള അനുപാതമായ ബോഡിമാസ് ഇന്‍ഡക്‌സ് പോലെ തന്നെ അരവണ്ണവും അര്‍ബുദ സാധ്യത പ്രവചിക്കും എന്നാണ്.

അരവണ്ണം ഓരോ 11 സെ.മീ കൂടുമ്പോഴും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ക്യാന്‍സറുകളായ സ്തനം, ഗര്‍ഭപാത്രം, കുടല്‍, ഈസോഫാഗസ്, പാന്‍ക്രിയാസ്, വൃക്ക, കരള്‍, ഉദരം, ഗാള്‍ബ്ലൗഡര്‍, അണ്ഡാശം, തൈറോയ്ഡ് എന്നിവിടങ്ങളിലെ ക്യാന്‍സറിനുള്ള സാധ്യത പതിമൂന്നു ശതമാനം കൂടുന്നുവെന്നാണ് പഠനം പറയുന്നത്. അരക്കെട്ടിന് 8 സെ.മീ വണ്ണം കൂടുന്നത് കുടലില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത പതിനഞ്ചു ശതമാനം കൂട്ടുന്നു.

ബോഡിമാസ് ഇന്‍ഡക്‌സും ശരീരത്തില്‍ എവിടെയാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് എന്നുള്ളതും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ക്യാന്‍സറിന്റെ പ്രധാന സൂചനകളാണ്. പ്രത്യേകിച്ചും അരയ്ക്കു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ചിലയിനെ ക്യാന്‍സറുകള്‍ക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹെയ്ന്‍സ് ഫ്രെയ്‌സ്ലിങ് പറഞ്ഞു.

ശരീരത്തിലെ കൊഴുപ്പു കൂടുന്നതു മൂലം ലൈംഗിക ഹോര്‍മോണുകളായ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ ഇവയുടെ അളവില്‍ മാറ്റം വരുന്നു. ഇത് ഇന്‍സുലിന്റെ അളവ് കൂടാനും വീക്കത്തിനും കാരണമാകും.

ശരീര വലുപ്പത്തിന്റെ മൂന്നു വ്യത്യസ്ത അളവുകള്‍ അതായത് ബി. എം. ഐ, വെയ്സ്റ്റ് ടൂ ഹിപ് റേഷ്യൂ, അരവണ്ണം ഇവയെല്ലാം പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അര്‍ബുദസാധ്യത പ്രവചിക്കുന്നതായി ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News