Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:43 am

Menu

Published on June 2, 2017 at 4:29 pm

കൂര്‍ക്കം വലിയുള്ളവരാണെങ്കില്‍ ഇടതുവശം ചേര്‍ന്ന് ഉറങ്ങിക്കോളൂ

sleeping-positions-to-stay-healthy

ഉറങ്ങുന്നതിനും ചില ചിട്ടകളൊക്കെ പാലിക്കുന്നവരും ഉണ്ട്. എന്നാല്‍ എങ്ങിനെ കിടന്നാലെന്താ നന്നായി ഉറങ്ങിയാല്‍ പോരേ എന്നു ചിന്തിക്കുന്നവരാണേറെയും.

ഉറക്കത്തില്‍ ചിട്ടകള്‍ പാലിക്കുന്ന ചിലര്‍ നിവര്‍ന്നു കിടന്നാണുറങ്ങുന്നത്. ചിലര്‍ക്ക് വലതുവശം ചേര്‍ന്നുറങ്ങാനാണിഷ്ടം. മറ്റുചിലര്‍ കമഴ്ന്നു കിടന്നും ഉറങ്ങാറുണ്ട്. എന്നാല്‍ ഇതില്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു.

ഇടതുവശം ചേര്‍ന്ന് ഉറങ്ങുന്നത് ദഹന പ്രക്രിയ സുഗമമാകാന്‍ സഹായിക്കും. കൂര്‍ക്കം വലിക്കാര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്. കാരണം കൂര്‍ക്കം വലിയെ പ്രതിരോധിക്കാന്‍ ഇടതുവശം ചേര്‍ന്നു കിടക്കുന്നതു സഹായിക്കും.

ഗര്‍ഭിണികള്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണു നല്ലത്. ഗര്‍ഭപാത്രത്തിലേക്കും വൃക്കയിലേക്കും ഗര്‍ഭസ്ഥശിശുവിലേക്കുമുള്ള രക്തയോട്ടം സുഗമമാകാന്‍ ഇതു സഹായിക്കും. ഗര്‍ഭിണികളിലെ നടുവേദന അകറ്റാനും ഈ കിടപ്പ് സഹായിക്കും.

സ്ഥിരമായി കഴുത്തു വേദനയും നടുവേദനയും അലട്ടുന്നവര്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ ഇത്തരം വേദനകള്‍ക്ക് ഒരു പരിധിവരെ ശമനം ഉണ്ടാകും.

ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഇത് സഹായിക്കും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News