Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിവിതശൈലി കാരണം ഷേപ്പില്ലാത്ത ചാടിയ വയര്‍ മിക്കവരിലും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പല സ്ഥലത്തും നമ്മളെ തോല്‍പ്പിക്കുന്നതും. ആണാണെങ്കിലും പെണ്ണാണെങ്കിലും ചാടിയ വയര്‍ പലപ്പോഴും ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഒന്നാണ്.
വളരെ ലളിതമായ മാര്‍ഗ്ഗത്തിലൂടെ വയറു കുറയ്ക്കാനും ഷേപ്പാകാനും സാധിക്കും. ഇതിനായി ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതായാല്‍ തന്നെ വയറിന്റെ ഷേപ്പ് തിരിച്ചു കിട്ടും.
അബ്ഡോമിനല്‍ വ്യയാമങ്ങള്‍ കുറയ്ക്കുകയാണ് പിന്നീടുള്ള വഴി. അടിവയറ്റില്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നടുവിന് ദോഷം ചെയ്യും. മാത്രമല്ല ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ കൊണ്ട് കുടവയര്‍ കുറയുകയുമില്ല.
ശരീരഭാരം തന്നെയാണ് കുടവയര്‍ കുറയ്ക്കുന്നതിന് പ്രധാന തടസ്സം. കൊഴുപ്പ് കുറയ്ക്കുന്നതുപോലെ ഭാരം കുറയ്ക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് തന്നെ ശരീരഭാരം കൂട്ടുന്ന ജങ്ക്ഫുഡുകളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒഴിവാക്കേണ്ട മറ്റൊരു കാര്യം മധുരമുള്ള പാനീയങ്ങളാണ്. ഇവ വയറിന്റെ അഴകിനെ ഇല്ലാതാക്കുന്നു. ഇതിലുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയാണ് പലപ്പോഴും ഈ പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്.
വ്യായാമക്കുറവാണ് വയര്‍ ഷേപ്പാവാതിരിക്കാനും തടി കൂടാനും പ്രധാന കാരണം. വ്യായാമം കുറയുന്ന സമയത്ത് ശരീരത്തില്‍ കൊഴുപ്പ് അധികമാകുന്നു. ഇത് വയറിനു താഴെയാണ് പ്രധാനമായും അടിഞ്ഞ് കൂടുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ വ്യായാമം ശീലമാക്കണം.
Leave a Reply