Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉരുളക്കിഴങ്ങു വിഭവങ്ങള്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്. ബാജി രൂപത്തിലും ഫ്രൈയായും ഒക്കെ പലരും ഉരുളക്കിഴങ്ങ് കഴിക്കാറുമുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിച്ചിട്ടുണ്ടോ?
കടയില്‍ നിന്നു വാങ്ങി വീട്ടില്‍ ആഴ്ചകളോളം സൂക്ഷിച്ചിട്ടാകും പലപ്പോഴും ഉരുളക്കിഴങ്ങ് പാചകത്തിനെടുക്കുക. ചിലപ്പോള്‍ അവ ചുക്കി വാടിപ്പോയിക്കാണും, അല്ലെങ്കില്‍ അതില്‍ നിന്ന് മുള പൊങ്ങിയിട്ടുമുണ്ടാകും. അതൊന്നും വക വയ്ക്കാതെ വൃത്തിയാക്കി നേരേ കറിക്കൂട്ടിലേക്കിടുന്നതാണ് പലരുടെയും ശീലം.
എന്നാല്‍ രോഗങ്ങളില്ലാത്ത ഒരു ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഉരുളക്കിഴങ്ങിന്റെ ഉപയോഗത്തില്‍ അതീവ ശ്രദ്ധവേണം. കാരണം ഉരുളക്കിഴങ്ങ് ചീത്തയാകാനുള്ള സാഹചര്യം വളരെക്കൂടുതലാണ്. സൊളാനൈന്‍ എന്നു വിളിക്കുന്ന ന്യൂറോടോക്‌സിന്‍ ഉരുളക്കിഴങ്ങിലുണ്ട്. ഇവ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിനു വളരെയേറെ ദോഷമാണ്.
കൂടാതെ ഉരുളക്കിഴങ്ങ് ദീര്‍ഘകാലം സൂക്ഷിക്കുമ്പോള്‍ ഇവ വാടി പുതുമ നഷ്ടപ്പെട്ട് ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. ഇവ കഴിക്കുന്നത് ശരീരത്തെ വിഷമയമാക്കും. അതുപോലെ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇവയില്‍ സൊളാനൈന്‍ കൂടുതലായി ഉണ്ടാകുന്നു. ഇതും അപകടകരമാണ്.
മുളച്ചു വന്ന ഉരുളക്കിഴങ്ങിന്റെ തോല്‍ കളഞ്ഞ് കറി വയ്ക്കാനെടുക്കുകയാണ് മിക്കവരും ചെയ്യുന്ന കാര്യം. എന്നാല്‍ ഇനി ആ പരിപാടി വേണ്ട. കാരണം മുള വന്ന ഉരുളക്കിഴങ്ങ് വിഷമയമാണത്രേ. സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍ ഇത്തരം ഉരുളക്കിഴങ്ങിലുണ്ട്. നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവ രണ്ടും.
ചില ഉരുളക്കിഴങ്ങ് എടുക്കുമ്പോള്‍ത്തന്നെ പുറമേ ചെറിയൊരു പച്ച നിറം കാണാറുണ്ട്. ഇതിനര്‍ഥം ഇവയില്‍ കൂടുതലായി സൂര്യപ്രകാശം ഏറ്റിട്ടുണ്ടെന്നാണ്. അതായത് ഇവയില്‍ സൊളാനൈന്‍ കൂടിയ അളവിലുണ്ട്. അത്തരം ഉരുളക്കിഴങ്ങിന്റെ പച്ചനിറം വന്ന ഭാഗം മുറിച്ചു കളഞ്ഞിട്ട് ബാക്കിയുള്ളവ ഉപയോഗിക്കാവുന്നതാണ്.
Leave a Reply