Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പശുവിന്‍ പാല്‍, മുട്ട, നിലക്കടല തുടങ്ങിയ ആഹാരങ്ങള്‍ കുഞ്ഞിന് ഒരു വയസാകും മുന്‍പേ നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഫുഡ് അലര്‍ജിയിലേക്ക് നയിക്കുമെന്ന് പഠനം.
പശുവിന്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, നിലക്കടല എന്നിവ ഒരു വയസ്സിനു മുന്‍പേ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ വിമ്മിഷ്ടം, ആസ്മ, വരട്ടുചൊറി ഇവ കുട്ടിക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ളതായി പീഡിയാഡ്രിക് അലര്‍ജി ആന്‍ഡ് ഇമ്മ്യുണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കനേഡിയന്‍ ഹെല്‍ത്തി ഇന്‍ഫന്റ് ലോഞ്ചിറ്റിയൂഡിനല്‍ ഡെവലപ്‌മെന്റാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.
താരതമ്യേന അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞ് ജനിച്ച് ആദ്യവര്‍ഷം നല്‍കാതിരിക്കുന്നത് പിന്നീട് ഭക്ഷണ അലര്‍ജിക്ക് കാരണമാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ തന്നെ ഭക്ഷണത്തോടുള്ള സൂക്ഷ്മ സംവേദന ക്ഷമത പിന്നീടുള്ള ജീവിതത്തില്‍ ആസ്മ, എക്‌സിമ, എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഒന്റാറിയോയിലെ മക്മാസ്റ്റര്‍ സര്‍വകലാശാല ഗവേഷകനായ ഡോ. മന്‍കോം പറയുന്നു.

ഭക്ഷണത്തോട് സൂക്ഷ്മമായി സംവദിക്കുന്ന ശിശുക്കള്‍ എല്ലാവരും ഭക്ഷണ അലര്‍ജി ഉള്ളവരാവില്ല. എന്നാല്‍ സെന്‍സിറ്റൈസേഷന്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒരു വയസാകും മുന്‍പേ പശുവിന്‍ പാലും പാലുല്‍പ്പന്നങ്ങളും കഴിച്ച കുട്ടികളുമായി താരതമ്യപ്പെടുത്തിയാല്‍ ജനിച്ച് ആദ്യവര്‍ഷം പശുവിന്‍ പാല്‍ കുടിക്കാത്ത കുട്ടികള്‍ക്ക് പശുവിന്‍പാല്‍ അലര്‍ജിക്കുള്ള സാധ്യത നാലിരട്ടിയാണെന്ന് കാനഡയിലെ 2100 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഇതുപോലെ മുട്ടയും നിലക്കടലയും ഒരു വയസ്സാകും മുന്‍പേ നല്‍കാത്ത കുഞ്ഞുങ്ങള്‍ക്ക് ഇത് കഴിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് അലര്‍ജിക്കുള്ള സാധ്യത ഇരട്ടിയാണെന്നും കണ്ടു. ഒരു വയസാകും മുന്‍പേ മുട്ട, പാല്‍, നിലക്കടല, ഇവ നല്‍കുന്നത് ഈ ഭക്ഷ്യവസ്തുക്കളോടുള്ള അലര്‍ജി ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ മാക്‌സവെന്‍ ട്രാന്‍ പറയുന്നു.
അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനു പകരം അവ വളരെ നേരത്തെ തന്നെ നല്‍കി തുടങ്ങുന്നത് പിന്നീടുള്ള കാലത്ത് ഭക്ഷണ അലര്‍ജിക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു.
Leave a Reply