Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:39 pm

Menu

Published on June 13, 2017 at 2:28 pm

സ്‌കിന്‍ ക്രീം ഉപയോഗിച്ചാല്‍ വെന്തുമരിക്കുമോ?

skin-creams-paraffin-link-fire-death

ലണ്ടന്‍: സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് സ്‌കിന്‍ ക്രീമുകള്‍. എന്നാല്‍ ഈ സ്‌കിന്‍ ക്രീം തേച്ചാല്‍ വെന്തുമരിക്കുമോ?

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ ഇതു കളിയല്ല കാര്യമാണെന്നു മുന്നറിയിപ്പു നല്‍കുന്നത് ലണ്ടന്‍ അഗ്‌നിശമനസേനയാണ്. കാരണം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്.

പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ഇത്തരം ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച ശേഷം കിടക്കയില്‍ കിടക്കുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ പാകത്തിലാകുമെന്നാണ് ഫയര്‍ ബ്രിഗേഡിന്റെ കണ്ടെത്തല്‍.

ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകും.

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഏല്‍സ്ഫീല്‍ഡില്‍ ഹില്‍ഡ ബാറ്റണ്‍ എന്ന സ്ത്രീ അബദ്ധത്തില്‍ തീപിടിച്ചു മരിച്ചതിനു കാരണം ഇതായിരുന്നു. സ്ഥിരമായി പുകവലിച്ചിരുന്ന അവര്‍ വര്‍ഷങ്ങളായി സ്‌കിന്‍ ക്രീം ഉപയോഗിച്ചിരുന്നു. സിഗരറ്റിന്റെ കുറ്റിയില്‍നിന്നു വസ്ത്രങ്ങളിലേക്കു പെട്ടെന്നു തീപടരാന്‍ ഇതുകാരണമാകുകയായിരുന്നു. ക്രീമുകള്‍ പുരണ്ട തുണിയിലാണ് ഇതു വീഴുന്നതെങ്കില്‍ അപകടസാധ്യത ഇരട്ടിയാകും.

സ്‌കിന്‍ ക്രീം നിരന്തരം ഉപയോഗിക്കുന്ന പലര്‍ക്കും ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ച് അറിവില്ല. സ്ഥിരമായി ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. അബദ്ധത്തില്‍ സിഗരത്തിന്റെ ചാരം തട്ടുന്നതോ തീപ്പെട്ടിക്കൊള്ളി എറിയുന്നതോ സ്വയം തീ കൊളുത്തുന്നതിനു സമമായിരിക്കുമെന്ന് ഫയര്‍ സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഡാന്‍ ഡാലി മുന്നറിയിപ്പു നല്‍കുന്നു.

2013 മാര്‍ച്ച് 5 മുതല്‍ 2016 ഒക്ടോബര്‍ 12 വരെ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സ്‌കിന്‍ ക്രീമുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News