Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:44 pm

Menu

Published on August 17, 2017 at 10:06 am

ബ്ലൂ വെയിലിനെ നേരിടാൻ പിങ്ക് വെയിൽ

pink-whale-opposite-blue-whale

കൊലയാളി ഗെയിം ബ്ലൂ വെയിലിനെ നേരിടാൻ ഇതാ വന്നിരിക്കുന്നു പിങ്ക് വെയിൽ. ബ്ലൂ വെയിൽ ഗെയിമിന്റെ അതീ രീതിയിലുള്ള പ്രവർത്തനം, എന്നാൽ നേരെ വിപരീതമായ ഫലം. അതാണ് പിങ്ക് വൈല ഗെയിം. ബ്ലു വെയിൽ ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നെങ്കിൽ പിങ്ക് വെയിൽ ആളുകളെ ജീവിതത്തിലേക്കാണ് നയിക്കുന്നത്.

ബ്ലൂ വെയിലിനെ പോലെ 50 സ്റ്റേജുകളും തന്നെയാണ് ഈ ഗെയിമീനും ഉള്ളത്. കൊലയാളി ഗെയിം ഓരോ ടാസ്കുകളും കഴിഞ്ഞു അവസാനമാകുമ്പോഴേക്കും ആളുകൾക്ക് ജീവിതത്തോട് ഒരു നെഗറ്റീവ് ആയ സമീപനം വന്നു ആത്മഹത്യയിലേക്ക് എത്തുമ്പോൾ പിങ്ക് വെയിൽ നേരെ തിരിച്ചു പോസിറ്റീവ് ആയ ടാസ്കുകളിലൂടെ ജീവിതത്തെ നേരായ വഴിയിലേക്ക് നയിക്കുന്നു.

ബ്ലൂ വെയിൽ വഴി ആളുകൾ വന്തം ശരീരത്തിൽ തന്നെ മുറിവുകൾ ഉണ്ടാക്കുകയും വരഞ്ഞിടുകയും ചെയുമ്പോൾ പിങ്ക് വെയിൽ സ്വന്തം ശരീരത്തിൽ വരഞ്ഞിടുന്നതിനു പകരം തങ്ങൾ സ്നേഹിക്കുന്നവരുടെ അടുത്തു ആ സ്നേഹം വരഞ്ഞിടാൻ പ്രേരിപ്പിക്കുന്നു.

ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഏകനായി ദിവസങ്ങൾ തള്ളിനീക്കാൻ ബ്ലൂ വെയിൽ പറയുമ്പോൾ നേരെ തിരിച്ചു എല്ലാവരോടും മിണ്ടാനും പിണങ്ങി നിൽക്കുന്നവരോടൊക്കെ പിണക്കം മാറ്റി മിണ്ടാനും ആവശ്യമാണെങ്കിൽ മാപ്പ് പറയാനും നിർദേശിക്കുന്നു.

നിങ്ങൾക്ക് അടുപ്പമുള്ള ഒരാളോട് നിങ്ങൾക്ക് എത്ര സ്നേഹമുണ്ടെന്ന് തുറന്നു പറയുക, ആളുകളോട് ക്ഷമയോടെ പെരുമാറുക, ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ നിങ്ങൾ ബ്ലോക്ക് ചെയ്ത ഏതെങ്കിലും ഒരു ഫ്രണ്ടിനെ വീണ്ടും അൺബ്ലോക്ക് ചെയ്തു ഫ്രണ്ട് ആക്കുക, നിങ്ങൾ നിങ്ങൾക്ക് തന്നെ ഭാവിയിൽ വായിക്കാൻ പറ്റുന്ന രീതിയിൽ ഒരു കത്തെഴുതുക, എന്നിട്ടു ആ കത്ത് 10 വര്ഷം കഴിഞ്ഞിട്ടു മാത്രമേ തുറക്കാൻ പാടുള്ളൂ, എന്നിങ്ങനെ തുടങ്ങി ബ്ലൂ വെയിൽ ഗെയിമിന്റെ നേരെ വിപരീതമായിട്ടാണ് ഈ ഗെയിം പ്രവർത്തിക്കുന്നത്.

ഒരു ഗ്രാഫിക് ഡിസൈനർ ആണ് പിങ്ക് വെയിൽ എന്ന ആശയത്തിന്റെ പിന്നിൽ. ഇത് കൊണ്ട് ബ്ലൂ വെയിൽ ഗെയിം ഇല്ലാതാക്കാമെന്നോ അതുണ്ടാക്കുന്ന ആത്മഹത്യ പ്രവണത കുറയ്ക്കാൻ പറ്റുമോ എന്ന വാദങ്ങളൊന്നും ഈ ഗെയിം കൊണ്ട് അവകാശപ്പെടാനാവില്ല എങ്കിലും ഒരു പ്രത്യേക തരത്തിൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാനായാൽ ഒരു പരിധി വരെ അത് ഗുണം ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News