Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണിന് എന്തെങ്കിലും അസുഖം എന്നു കേള്‍ക്കുമ്പോള്‍തന്നെ അല്പം മുലപ്പാല്‍ കിട്ടുമെങ്കില്‍ അതൊഴിച്ചാല്‍ മതി, എല്ലാ അസുഖങ്ങളും മാറികിട്ടും എന്നു പറയുന്നവര്‍ ഇപ്പോഴും കുറവല്ല. പണ്ടു മുതലേ നിലനിന്നു പോരുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിശ്വാസം മാത്രമാണിതെന്ന് പറയുകയാണ് ഡോ. ഷിനു ശ്യാമളന്.
18-ാം നൂറ്റാണ്ടുമുതല്‍ കുട്ടികളുടെ കണ്ണില്‍ മുലപ്പാല്‍ ഒഴിച്ചുവരുന്നു. പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത്രയധിക്കും കണ്ടുവരുന്നില്ലെങ്കില്പ്പോലും ചിലര്‍ ഇപ്പോഴും കണ്ണില്‍ പലതരം അസുഖങ്ങള്‍ക്ക് മുലപ്പാല്‍ ഒഴിക്കുന്നു. പ്രത്യേകിച്ചും ചെങ്കണ്ണ് ചികില്സിക്കുന്നതിന്.
ചെങ്കണ്ണിനു മുലപ്പാല്‍ ഒഴിക്കുന്നത് ഫലപ്രദമാണെന് ശാസ്ത്രീയമായി പറയുന്നില്ല. എന്നാല്‍ കണ്ണില്‍ മുലപ്പാല്‍ ഒഴിക്കുന്നതുമൂലം അണുബാധ കൂടി കാഴ്ചശക്തിവരെ നഷ്ടപ്പെട്ടേക്കാം. കഴിഞ്ഞവര്‍ഷമാണ് മുംബൈയില്‍ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കണ്ണില്‍ അണുബാധയെത്തുടര്‍ന്ന് മുലപ്പാല്‍ ഒഴിച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം നടന്നത്. മുലപ്പാല്‍ ഒഴിച്ചതിനെത്തുടര്ന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്നാണ് അന്ന് ആ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്.
മുലപ്പാല്‍ അമൃതമാണ്, ആരോഗ്യദായകമാണ്, നവജാതശിശുക്കള്‍ക്ക് ആറുമാസം വരെയുള്ള ആഹാരവും മുലപ്പാല്‍ മാത്രമാണ്. എന്നാല്‍ കണ്ണിലെ രോഗശമനത്തിനുള്ള മരുന്നായി മുലപ്പാല്‍ ഒരു വിദഗ്ധരും നിര്‍ദേശിക്കുന്നില്ല. മറ്റേതു രോഗത്തെപ്പോലെയും ചികിത്സിച്ചു മാറ്റേണ്ട, മരുന്നുപയോഗിച്ചുതന്നെ മാറേണ്ട ഒന്നുതന്നെയാണ് കണ്ണിലുണ്ടാകുന്ന രോഗങ്ങളും.
ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഓഫ്ത്താല്‍മോളജി നടത്തിയ പഠനങ്ങള്‍ പ്രകാരം മുലപ്പാല്‍ ചെങ്കണ്ണിനു ചികിത്സക്കായി ഉപയോഗിക്കുന്നത് ഫലപ്രദമല്ല എന്നാണ് പറയുന്നത്. ഇത് കണ്ണിന്റെ അണുബാധകൂട്ടി കാഴ്ചവരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കാം. മുലപ്പാല്‍ ഒരിക്കലും ആന്റിബയോട്ടിക് തുള്ളിമരുന്നുകള്‍ക്ക് പകരം ആകുന്നുമില്ല.
മരുന്നിനു പകരം മുലപ്പാല്‍ കണ്ണിലൊഴിക്കാന്‍ ഒരു വിദഗ്ധരും ആവശ്യപ്പെടില്ല. പ്രസവശേഷം ആദ്യത്തെ കുറച്ചുദിവസം വരുന്ന മുലപ്പാല്‍ ചിലതരം അണുബാധകള്‍ കണ്ണില്‍ കുറച്ചേക്കാമെന്നു ചില പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഒരിക്കലും മരുന്നിനു പകരമായി മുലപ്പാല്‍ ഒഴിക്കുവാന്‍ പറയുന്നില്ല. പക്ഷെ ചില പഠനങ്ങള്‍ കോള്സ്റ്ററും(അമ്മയുടെ പ്രസവത്തിനു ശേഷം ആദ്യത്തെ കുറച്ചു ദിവസം വരുന്ന മുലപ്പാല്‍) ചില അണു ബാധകള്‍ കണ്ണില്‍ കുറച്ചേക്കാം എന്നു പറയുന്നു. പക്ഷെ ഇതിനു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
അമ്മയുടെ കോള്സ്റ്റത്തില് ധാരാളമായി ഇമ്മ്യൂണോഗ്ലോബുലിന്‍സ് അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാല്‍ കുടിക്കുന്നതിലൂടെ കുട്ടിയുടെ പ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്നു.
നമ്മുടെ നാട്ടില്‍ ചിലര്‍ ഇപ്പോഴും മുലയൂട്ടുന്നതിനുമുന്പ് മുലപ്പാല്‍ പിഴിഞ്ഞു കളഞ്ഞിട്ടാണ് കുട്ടികളെ കുടിപ്പിക്കുന്നത്. മുലപ്പാല്‍ കെട്ടികിടക്കുന്നതാണ് അത് സ്വല്പ്പം പിഴിഞ്ഞ് കളയണം അല്ലെങ്കില്‍ കുട്ടിക്ക് നീരുവീക്കം വരുമെന്നുവരെ വിശ്വസിക്കുന്നവരുണ്ട്. അത് തെറ്റാണ്.അങ്ങനെ മുലപ്പാല്‍ പിഴിഞ്ഞ് കളയേണ്ട ഒരാവശ്യവുമില്ല.
കുട്ടിയുടെ കണ്ണുകള്‍ മുലപ്പാലൊഴിച്ചു പരീക്ഷിക്കാതെ ഡോക്ടറെ തക്കസമയത് കാണിച്ചു ചികില്സിക്കുക.അല്ലാത്തപക്ഷം കുട്ടിയുടെ കണ്ണുകളെ ബാധിച്ചു കാഴ്ച്ചശക്തി വരെ നഷ്ടപ്പെട്ടേക്കാം.
Leave a Reply