Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:11 pm

Menu

Published on July 29, 2013 at 10:21 am

ഇന്നുമുതല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 30 ശതമാനം വരെ വിലകുറയും

life-saving-drugs-prices-set-to-fall-by-up-to-80-per-cent

തിങ്കളാഴ്ച മുതല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 30 ശതമാനം വരെ വിലകുറയും. ഹൃദ്രോഗം, രക്തസമ്മര്‍ദം, ആസ്തമ, അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെ 151 മരുന്നുകൾക്കാണ് വില കുറയുക. 348 ഇനം മരുന്നുകള്‍ക്കാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചത്. നാല് ഘട്ടങ്ങളായാണ് വില കുറക്കുക. കൊളസ്ട്രോളിനുള്ള അറ്റോര്‍വസ്റ്റാറ്റിന്‍ , രക്തസമ്മര്‍ദത്തിനുള്ള നിക്കാഡിയ, പ്രമേഹത്തിനുള്ള വാര്‍ഫാറിന്‍ സോഡിയം ടാബ്, പേവിഷ ബാധക്കുള്ള റാബീസ് വാക്സിന്‍, ടെറ്റനസ് ഡി.പി.ടി വാക്സിന്‍ എന്നിവയുടെ വില ആദ്യഘട്ടത്തില്‍ കുറയും. പത്തുരൂപയുടെ അറ്റോര്‍വസ്റ്റാറ്റിന്‍ ഗുളിക ആറുരൂപക്ക് ലഭിക്കും. 3.33 രൂപക്കുള്ള നിക്കാര്‍ഡിയ 2.17ന് ലഭിക്കും. ആന്‍റീബയോട്ടിക്കായ അമോക്സിലിന്‍ 10 എണ്ണത്തിന് നൂറുരൂപയായിരുന്നത് 63 രൂപയായും കുറയും. പുതുക്കിയ വില പ്രകാരമുള്ള മരുന്ന് പൂര്‍ണമായും വിപണിയില്‍ എത്താത്തത് ഔഷധക്ഷാമത്തിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിച്ചാല്‍ നടപടിയെടുക്കണമെന്നുമാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേച്ചു. ഇന്നു മുതല്‍ പുതുക്കിയ വിലക്ക് മരുന്നുകൾ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News