Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളിയുടെ ഒഴിവാക്കാനാകാത്ത ആഹാരമാണ് ചോറ്. കറിയൊന്നുമില്ലാതെപോലും ചോറ് കഴിക്കുന്നവരുണ്ട്. മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരവും മറ്റൊന്നല്ല. എന്നാല്‍ മലയാളിയുടെ ഈ ഭക്ഷണ ശീലത്തിന്റെ ഒരു പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ വിഭാഗത്തിലെ ഏതാനും ഗവേഷകര്‍.
മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരമായ ചോറ് ഉണ്ടാക്കുന്ന രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. അരി വേവിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു.
ചോറുണ്ടാക്കാന്‍ പൊതുവില്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതിയാണ് മലയാളികള്‍ പിന്തുടര്‍ന്നുപോരുന്നത്. എന്നാല് ഇത് ശത്രീയമായ രീതിയല്ല എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ പാകം ചെയ്യുന്നതു അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തിലെത്താന്‍ കാരണമാകുമെന്നും പഠനം പറയുന്നു.
ഈ പാചകരീതിയിലൂടെ വിഷവസ്തുക്കള്‍ ചോറില്‍തന്നെ നിലനില്‍ക്കുകയും കഴിക്കുമ്പോള്‍ ശരീരത്തിലെത്തുകയും അത് പിന്നീട് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.
കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്സനിക് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ തന്നെ നിലനില്‍ക്കുകയും ഇത് മരണകാരണമായേക്കാവുന്ന ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
അരി നേരിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിക്കുന്നതാണ് നല്ല രീതിയെന്ന് പഠനത്തില്‍ പറയുന്നു. കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ല.
80 ശതമാനം അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം കുറയാന്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ മതിയാകും എന്നും ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പഠനം വ്യക്തമാക്കുന്നു.
Leave a Reply