Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:23 pm

Menu

Published on September 27, 2017 at 6:00 pm

രാത്രി ഉറക്കം കുറവാണെന്ന പരാതിയുണ്ടോ? ഒരു നായ്ക്കുട്ടിയെ കൂടെക്കൂട്ടി നോക്കൂ

sleep-with-pet-dog-for-good-sleep

ഉറക്കക്കുറവ് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്. രാത്രി ഉറക്കം കുറവാണെന്ന പരാതിയുള്ളവരാണോ നിങ്ങള്‍? പല വഴികള്‍ പരീക്ഷിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ?

എങ്കില്‍ ഇതാ ന്യൂയോര്‍ക്കിലെ ഒരു സംഘം ഗവേഷകര്‍ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, നായ്ക്കള്‍ക്ക് നല്ല ഉറക്കം സമ്മാനിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

കിടക്കുന്ന മുറിയില്‍ രാത്രി വളര്‍ത്തുമൃഗങ്ങളെ കൂടെ കിടത്തുകയാണെങ്കില്‍ നന്നായി ഉറങ്ങാന്‍ കഴിയുമെന്നാണ് ന്യൂയോര്‍ക്കില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നായ്ക്കുട്ടികള്‍ ആണത്രേ ഇതിന് ബെസ്റ്റ്.

എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ കട്ടിലില്‍ കിടക്കുന്നത് ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്. ഇവയെ നിങ്ങളുടെ മുറിയില്‍ പ്രത്യേകം ഇടമുണ്ടാക്കി അവിടെ കിടത്തുന്നതാണ് നല്ലത്.

മൃഗങ്ങളുടെ രോമങ്ങള്‍ അലര്‍ജിയുള്ളവര്‍ ഇതു പരീക്ഷിക്കരുത്. കൊച്ചുകുഞ്ഞുങ്ങള്‍ ഉള്ളവരും ഇതിനു മുതിരേണ്ട്. ന്യൂയോര്‍ക്കില്‍ നാല്‍പതു വയസ്സിലധികം പ്രായമുള്ളവരിലാണ് ഈ പഠനം നടത്തിയത്,

ഒറ്റയ്ക്കു കിടന്നുറങ്ങുമ്പോള്‍ ഇവര്‍ക്ക് പലപ്പോഴും നല്ല രീതിയില്‍ ഉറക്കം ലഭിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തുനായ് മുറിയിലുള്ളപ്പോള്‍ ഏകാന്തത തോന്നുന്നില്ലെന്ന് ഇവരില്‍ പലരും അഭിപ്രായപ്പെട്ടു. സുരക്ഷിതത്വ ബോധവും ഒറ്റയ്ക്കല്ലെന്ന ആശ്വാസവും ഇവര്‍ക്ക് നല്ല ഉറക്കം നല്‍കിയത്രേ. അതുകൊണ്ട് ഇനി ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News