Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെരുവുനായ്ക്കളുടെ ശല്യം നാട്ടിൽ അനുദിനം വളർന്നു വരികയാണല്ലോ. നായ്ക്കളുടെ കടിയേറ്റ് മരണം വരെ നടന്ന സംഭവങ്ങൾ നാട്ടിൽ വിരളവുമല്ല. ഈയവസരത്തിൽ നായ കടിച്ചാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. അതുപോലെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് നോക്കാം.
മുറിവ് ഒഴുക്കുള്ള വെള്ളത്തിൽ കഴുകുക
നായ കടിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യം വൃത്തിയുള്ള വെള്ളത്തിൽ മുറിവ് കഴുകുക എന്നതാണ്. അതിനി വീട്ടിലെ നായ ആയാലും വേണ്ടിയില്ല, തെരുവ്നായ ആയാലും വേണ്ടിയില്ല. കഴുകുമ്പോൾ കഴിവതും ഒഴുക്കുള്ള വെള്ളത്തിൽ തന്നെ കഴുകാൻ ശ്രമിക്കുക. പത്തു പതിനഞ്ചു മിനിട്ടോളം കഴുകി വൃത്തിയാക്കുക. സോപ്പ് ഉപയോഗിച്ച് വേണം കഴുകാൻ. ചെറിയ മുറിവ് ആണെങ്കിൽ പോലും നല്ലപോലെ കഴുകണം. അണുക്കളെ പരമാവധി പുറത്തു കളയാൻ അത് സഹായകമാകും. കഴിവതും കഴുകിക്കളയാൻ കഴിയുന്ന ഭാഗത്തുള്ള മുറിവുകളിൽ വൈറസും മറ്റു അണുക്കളും അതോടെ ഒഴിവാകും. എന്നിട്ടും പോകാത്ത അത്രയും ആഴത്തിൽ മുറിവ് ഉണ്ടെങ്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകണം.
മുറിവ് ഡ്രസ്സ് ചെയ്യണമെന്ന് നിർബന്ധമില്ല
കടിയേറ്റ ഭാഗം ബാന്ഡേജോ മറ്റു തുണികളോ ഉപയോഗിച്ച് കഴുകിക്കളയണം എന്ന് നിർബന്ധമില്ല. മുറിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചാൽ മതിയാകും. സാധാരണ മുറിവുകളിൽ നിന്നുള്ള രക്തസ്രാവം പെട്ടെന്ന് നിൽക്കുമെങ്കിലും ചിലത് മാത്രം നിക്കാതെ വരാം. അങ്ങനെ വരുമ്പോൾ തുണിയോ മറ്റോ ഉപയോഗിച്ച് അമർത്തിപ്പിടിക്കാം.
ആശുപത്രിയിൽ എത്തിയാൽ ചെയ്യേണ്ടത്
നായ കടിച്ചാൽ അത് പേവിഷബാധയുള്ള നായ ആണോ അല്ലേ എന്നറിയൽ ചിലപ്പോഴെല്ലാം ശ്രമകരമാണല്ലോ. വിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായ, അല്ലെങ്കിൽ സാധാരണ നായ മുറിവ് ഉണ്ടാക്കാത്ത രീതിയിൽ തൊടുകയോ നക്കുകയോ ഒക്കെ ചെയ്തത് മാത്രം ആണെങ്കിൽ പേ വിഷബാധക്കുള്ള വാക്സിനേഷൻ ആവശ്യമില്ല. എന്നാൽ മാന്തുകയോ കടിക്കുകയോ ആഴത്തിലുള്ള മുറിവുകളുണ്ടാകുകയോ ചെയ്‌താൽ വാക്സിനേഷൻ നിർബന്ധവുമാണ്.
ഈ കാര്യങ്ങളൊക്കെ ഗൗരവത്തോടെ ശ്രദ്ധിക്കുന്നതിനോടൊപ്പം വീട്ടിൽ വളർത്തുന്ന നായകൾക്ക് മുൻകൂട്ടി പ്രധിരോധ കുത്തിവെപ്പുകളും മറ്റും നടത്തിയിരിക്കണം. അതുപോലെ വീട്ടിലെ കുട്ടികളെ പരമാവധി നായയിൽ നിന്നും അകറ്റിനിർത്തുകയും വേണം.
Leave a Reply