Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:43 am

Menu

Published on October 26, 2017 at 5:31 pm

അധികമായി ഇരുന്നാണോ നിങ്ങൾ ജോലി ചെയ്യുന്നത്?? മരണം പെട്ടെന്ന് നിങ്ങളെ തേടിയെത്തും..!

excessive-sitting-cancel-benefit-of-exercise

ഒരിടത്തു തന്നെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്..? ഒട്ടും എണീക്കാതെ ഒരിടത്ത് തന്നെ ഇരുന്നു രാവിലെ  മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന ആളാണ് നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക. അധികം ആയുസ്സ് നിങ്ങള്‍ക്കുണ്ടാവില്ല. ഇരുന്നിടത്ത് നിന്ന് അനങ്ങാതെ ജോലി ചെയ്തിട്ട് എത്ര വ്യാഴാമം ചെയ്തിട്ടും കാര്യമുണ്ടാവില്ല. കൊളംബിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ വെളിപ്പെടുത്തലുകളാണിത്.

അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഒറ്റ സ്ഥലത്ത് തന്നെ അനങ്ങാതെ ഇരുന്നുള്ള ജോലി മരണത്തെ നേരത്തെ ക്ഷണിച്ച വരുത്തലാകും എന്നാണു പറയുന്നത്. 8000 ല്‍ അധികം പേരില്‍ ഇവര്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മരണവും ജോലി ചെയ്യുന്നതിലെ സമയവും ഇരിക്കലും എല്ലാം പരസ്പരം ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

‘കുറച്ചു ഇരിക്കുക, കൂടുതല്‍ ചലിക്കുക’ എന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മുന്നറിയിപ്പ് വരെ നല്‍കുന്നുണ്ട്. കൊളംബിയ സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകനായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News