Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 6:13 pm

Menu

Published on October 27, 2017 at 5:41 pm

ഗര്‍ഭകാലത്ത് മേക്കപ്പിനെ അകറ്റി നിര്‍ത്തണം

pregnancy-makeup-accidental-sides

ഗര്‍ഭകാലം ഏറെ ശ്രദ്ധിക്കേണ്ട കാലഘട്ടം കൂടിയാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ കൈകളിലാണ് എന്നതു തന്നെ ഇതിന്റെ കാരണം.

ഗര്‍ഭകാലം സ്ത്രീകള്‍ ചില കാര്യങ്ങളോട് നോ പറയേണ്ടതുകൂടിയാണ്. ആല്‍ക്കഹോള്‍, കഫീന്‍, നിക്കോട്ടിന്‍ മുതലായവ അവയില്‍ ചിലതാണ്. ഇവയോടൊപ്പം തന്നെ സ്ത്രീകള്‍ മേക്കപ്പും ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഗര്‍ഭിണികള്‍ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധകങ്ങളും ഉപയോഗിക്കരുത്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ ഭ്രൂണത്തിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും കുട്ടിക്ക് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ലിപ്സ്റ്റിക്, ലിപ്പ്‌ഗ്ലോസ്, ലിപ്പ് ബാം, ഐലൈനര്‍, മസ്‌കാര, ഡിയോഡ്രന്റുകള്‍, നെയില്‍പോളിഷ്, ഫൗണ്ടേഷന്‍, ബോഡി ഓയില്‍, ടാല്‍ക്കം പൗഡര്‍, ഹെയര്‍ റിമൂവല്‍ ഉല്‍പ്പന്നങ്ങള്‍, ഹെയര്‍ ഡൈ ഇവ നിരവധി അപകടങ്ങള്‍ ഉണ്ടാക്കും.

ഇത് ഗര്‍ഭമലസല്‍, വന്ധ്യത, പ്രായപൂര്‍ത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോര്‍മോണ്‍ വ്യതിയാനം, എന്‍ഡൊക്രൈന്‍ ഗ്ലാന്‍ഡിനു തകരാറ്, മാസം തികയാതെയുള്ള പ്രസവം, ജനനവൈകല്യങ്ങള്‍, എന്‍ഡോമെട്രിയാസിസ് ഇവയ്ക്കു കാരണമാകും.

ഇവയില്‍ തന്നെ ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളില്‍ റെറ്റിനോയിഡുകള്‍ ഉണ്ട്. ഇത് ഗര്‍ഭമലസലിനും ഭ്രൂണത്തിന്റെ അസ്വാഭാവിക വളര്‍ച്ചയ്ക്കും കാരണമാകും. മുഖക്കുരു മാറാനുള്ള ക്രീമുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുക തന്നെ വേണം.

സോപ്പ്, ഷാമ്പൂ, കണ്ടീഷനറുകള്‍ ഇവയില്‍ ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ പ്രിസര്‍വേറ്റീവുകളായ പാരാബെന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത് അധികമായാല്‍ വന്ധ്യതയ്ക്കു കാരണമാകും. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലെല്ലാം അടങ്ങിയവയാണ് താലേറ്റുകള്‍. ഇത് ഹോര്‍മോണ്‍ നിലയെ തകരാറിലാക്കും. ഇതും വന്ധ്യതയ്ക്കും കാരണമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News