Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 10:46 am

Menu

Published on April 24, 2013 at 6:33 am

സചിന്‍ നാല്‍പതിന്റെ നിറവില്‍

sachin-40th-birthday

മുംബൈ: ക്രിക്കറ്റിലെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ബുധനാഴ്ച 40-ാം ജന്മദിനം. ലോകമെങ്ങുമുള്ള ക്രിക്കറ്റ്താരങ്ങളില്‍നിന്നും ആരാധകരില്‍നിന്നും സച്ചിനെ തേടി ആശംസ നേരത്തെത്തന്നെ പ്രവഹിച്ചുതുടങ്ങി. ക്രിക്കറ്റില്‍നിന്ന് സച്ചിന്‍ വിരമിക്കുമോ എന്നതിനെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് 40-ാം പിറന്നാള്‍. ഏകദിനത്തില്‍നിന്ന് സച്ചിന്‍ നേരത്തെത്തന്നെ വിരമിച്ചിരുന്നു. 40 വയസ്സുകഴിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റ് കളിച്ച നൂറിലേറെ താരങ്ങളുണ്ട്. കുറച്ചുകാലംകൂടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്ന സൂചനയാണ് സച്ചിന്‍ നല്‍കുന്നത്.

കളി ആസ്വദിക്കാനാവുന്ന കാലത്തോളം കളത്തില്‍ തുടരണമെന്നും കഴിഞ്ഞ ലോകകപ്പ് സ്വന്തമാക്കിയതോടെ ഇനി അദ്ദേഹത്തിന് നേടാന്‍ കാര്യമായി ഒന്നും അവശേഷിക്കുന്നില്ലെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ പറഞ്ഞു. സചിനെ ഇന്ത്യക്കാരെന്ന പോലെ പാകിസ്താനികളും സ്നേഹത്തോടെ കാത്തിരിക്കുന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങണമെന്ന് ജന്മദിനാശംസ നേര്‍ന്ന് വസീം അക്രം ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News