Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 5:55 pm

Menu

Published on November 18, 2017 at 5:44 pm

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതെന്തിന്?

fiber-rich-foods-for-health

നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകങ്ങളാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ദഹന പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു.

ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്‌നികളുടെയും പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ കുടലിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറയ്ക്കുന്നു. ഒപ്പം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു.

പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News